ചാര്‍ജ് ചെയ്താല്‍ 271 കിലോമീറ്റര്‍ പോകും, ഇലക്ട്രിക് ക്വിഡ് അവതരിപ്പിച്ചു

Update:2019-09-17 16:51 IST

റിനോയുടെ ചെറുകാറായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. സിറ്റി K-ZE എന്ന പേരിട്ടിരിക്കുന്ന കാറിന്റെ വില 6.22 ലക്ഷം രൂപയാണ്. ഈ മോഡല്‍ ഇന്ത്യയിലെത്താന്‍ 2022 വരെ കാത്തിരിക്കേണ്ടിവരും.

മുഴുവനായി ചാര്‍ജ് ചെയ്താല്‍ 271 കിലോമീറ്റര്‍ ദൂരം പോകാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2018ല്‍ ഇതിന്റെ കണ്‍സപ്റ്റ് മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ചൈനയില്‍ 61,800 യുവാനാണ് വില. ഇന്ത്യയില്‍ വില്‍ക്കുന്ന ക്വിഡിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഇതും നിര്‍മിച്ചിട്ടുള്ളതെങ്കിലും മുന്‍വശത്ത് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് അര മണിക്കൂര്‍ കൊണ്ട്  30 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. നാല് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാകും. 26.8 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. 

Similar News