'ല മൈസന്‍ സിട്രോണ്‍' ഫിജിറ്റല്‍ ഷോറൂം കോഴിക്കോട് തുറന്നു

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3യും കോഴിക്കോട് അവതരിപ്പിച്ചു

Update:2022-07-08 14:39 IST

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 കോഴിക്കോട് അവതരിപ്പിച്ചു. കമ്പനിയുടെ ഡീലര്‍ഷിപ്പായ 'ല മൈസന്‍ സിട്രോണ്‍' ഫിജിറ്റല്‍ ഷോ റൂം ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. 'ഹാച്ബാക്ക് വിത്ത് എ ട്വിസ്റ്റ്' എന്ന വിശേഷണത്തോടെ ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ് ബി സെഗ്മെന്റ് ഹാച്ച്ബാക്കായ സി3. കോഴിക്കോടിനൊപ്പം ചണ്ഡീഗഢ്, ജയ്പൂര്‍, ലഖ്‌നൗ, ഭുവനേശ്വര്‍, സൂറത്ത്, നാഗ്പൂര്‍, വിശാഖപട്ടണം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും വെള്ളിയാഴ്ച ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകള്‍ തുറന്നു. ഇവിടങ്ങളില്‍ ടെസ്റ്റ് ഡ്രൈവിനുള്ള സൗകര്യവും ലഭ്യമാണ്.

ഇന്ത്യയില്‍ നിരത്തിലിറങ്ങാനിരിക്കുന്ന സിട്രോണിന്റെ ആദ്യത്തെ ജനകീയ കാറായ സി3യുടെ അവതരണത്തോടൊപ്പം ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമും കോഴിക്കോട്ട് തുറക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു. ഏറ്റവും മികച്ച യാത്രാസുഖം, ഡിസൈന്‍, റൈഡ് ക്വാളിറ്റി, യഥേഷ്ടം തിരഞ്ഞെടുക്കാവുന്ന കസ്റ്റമൈസേഷന്‍ ഒപ്ഷനുകള്‍ എന്നിവ നല്‍കുന്ന സി 3, 90 ശതമാനവും ഇന്ത്യന്‍ നിര്‍മിത കാറാണ്. രാജ്യത്തുടനീളമുള്ള സിട്രോണിന്റെ ല മൈസന്‍ ഷോറൂമുകളിലും സിട്രോണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ജൂലൈ ഒന്നു മുതല്‍ സി 3യുടെ പ്രി-ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഫിജിറ്റല്‍ ഷോറൂമിനൊപ്പം ലാറ്റെലീയര്‍ സിട്രോണ്‍ എന്ന പേരില്‍ വര്‍ക്ക്‌ഷോപ്പും പ്രവര്‍ത്തിക്കും. വെര്‍ച്വല്‍ റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, 180 മിനിറ്റ് ആര്‍എസ്എ ഗാരന്റി, പിക്കപ്പ് ആന്റ് ഡ്രോപ് സൗകര്യത്തോടെ പിരിയോഡിക് സര്‍വീസ്, 24 മണിക്കൂറിനകം ജനുവിന്‍ സ്‌പെയര്‍ പാര്‍ടുകള്‍, സര്‍വീസ് ഓണ്‍ വീല്‍സ് എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ജൂലൈ 20നാണ് സിട്രോണ്‍ സി 3 ഇന്ത്യയില്‍ നിരത്തിലിറങ്ങുന്നത്.

Tags:    

Similar News