പുതിയ കാല്‍വയ്പ്പുമായി ഹ്യുണ്ടായി: ഐ 20 ഹാച്ച്ബാക്ക് കാറുകളുടെ കയറ്റുമതി ആരംഭിച്ചു

'മെയ്ക്ക് ഇന്‍ ഇന്ത്യ'യോടുള്ള പ്രതിജ്ഞാബദ്ധത അടയാളപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് കമ്പനി പറയുന്നു

Update:2021-01-05 15:59 IST

പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ഐ 20 ഹാച്ച്ബാക്ക് കാറുകളുടെ കയറ്റുമതിക്ക് തുടക്കം കുറിച്ചതായി കമ്പനി. ആദ്യഘട്ടമെന്ന നിലയില്‍ സൗത്ത് ആഫ്രിക്ക, ചിലി, പെറു എന്നിവിടങ്ങളിലേക്കായി 180 കാറുകളാണ് കയറ്റുമതി ചെയ്തത്.

കഴിഞ്ഞ നവംബറോടെയാണ് കമ്പനി ഫോര്‍ത്ത് ജനറേഷന്‍ ഐ 20 മോഡല്‍ അവതരിപ്പിച്ചത്. 6.79-11.17 വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. 2007 ല്‍ ആദ്യമായി വിപണിയിലെത്തിയ ഐ 20 ആഗോള വിപണിയില്‍ ഏറെ ജനപ്രിയമാണ്. 2020 നവംബര്‍ വരെ മൊത്തം 5.16 ലക്ഷം യൂണിറ്റാണ് കമ്പനി കയറ്റുമതി ചെയ്തത്.
ആഗോള വിപണിയില്‍ പുതിയ ഐ 20 കയറ്റുമതി ആരംഭിച്ചതോടെ '
മെയ്ക്ക്
 ഇന്‍ ഇന്ത്യ'യോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത അടയാളപ്പെടുത്തുകയാണെന്നും ഇതില്‍ സന്തുഷ്ടരാണെ്ന്നും എച്ച് എം എല്‍ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ എസ് എസ് കിം പറഞ്ഞു. ആദ്യ വിപണിയില്‍ നിന്ന് 5.16 ലക്ഷം കയറ്റുമതി ചെയ്ത ഐ 20 ഇതിനകം തന്നെ ആഗോള വിപണിയില്‍ പോലും കണക്കാക്കപ്പെടുന്ന ബ്രാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന കയറ്റുമതി കമ്പനിയായ എച്ച് എം എല്‍ 2020 വരെയായി 30 ലക്ഷം വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. നിലവില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി 88 രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
2019 ല്‍ 1,81,200 യൂണിറ്റിനെ അപേക്ഷിച്ച് 2020 ല്‍ കമ്പനി മൊത്തം 98,900 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.


Tags:    

Similar News