വാഹനങ്ങൾ പാട്ടത്തിനും വാടകക്കും നൽകുന്ന പദ്ധതിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

കുറഞ്ഞ പണം ചെലവാക്കി ഇഷ്ടമുള്ള കാലത്തേക്ക് ഇഷ്ടമുള്ള വാഹനങ്ങൾ.

Update:2021-09-17 16:35 IST

വാഹനങ്ങൾ പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന "ക്വിക്‌ലിസ്" എന്ന സംരംഭത്തിലേക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ് കടക്കുന്നു.

മിക്കവാറും എല്ലാ ബ്രാൻഡുകളിലുമുള്ള കാറുകൾ കമ്പനി ഇതിലൂടെ ഉപഭോക്താക്കൾക്ക് നൽകാനാണ് തീരുമാനം.
ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള വാഹനം തെരെഞ്ഞെടുക്കാം. പ്രതിമാസ ഫീസ് ആണ് നൽകേണ്ടത്.പാട്ടത്തിനും വാടകയ്ക്കും കൊടുക്കുന്ന കച്ചവത്തിലേക്ക് തങ്ങൾ പ്രവേശിക്കുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു.
കാർ വാങ്ങി ഉപയോഗിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പണം ചിലവാക്കി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള കാലത്തേക്ക് ഇഷ്ടമുള്ള കാറുകൾ ഓടിക്കാൻ കഴിയും.
അതാത് സമയത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു.
ആൾക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന മനസ്സ്, ഉടമസ്ഥനായല്ലാതെ പണം നിക്ഷേപിക്കുന്ന കച്ചവട മാതൃകകൾ , വാഹനങ്ങൾ പൊളിക്കാനുള്ള പുതിയ നയങ്ങൾ , പുതിയ വാഹന മാതൃകകളുടെ വരവ് , വൈദ്യുതി വാഹനങ്ങൾ എന്നിവ ആവശ്യക്കാരെ പാട്ടത്തിനും വാടകക്കും വാഹനങ്ങൾ എടുക്കാൻ സ്വാധീനം ചെലുത്തുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. കോർപ്പറേറ്റുകൾക്കും, തങ്ങളുടെ ജീവനക്കാർക്ക് കാറുകൾ നൽകുന്നതിനും അവരുടെ ബിസിനസ്സ് ഉപയോഗത്തിനും കൂടുതൽ പണം ചിലവാക്കാതെ വാഹനങ്ങൾ പാട്ടത്തിനും വാടകക്കും എടുക്കുന്നതിന് ഒരു നല്ല അവസരമാണ്, ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.


Tags:    

Similar News