മഹീന്ദ്രയും ഫോക്സ് വാഗണും കൈകോര്‍ത്തു: ഇവിയില്‍ വമ്പന്‍ പ്രഖ്യാപനം

ഇതുസംബന്ധിച്ച കരാറില്‍ ഇരുകമ്പനികളും ബുധനാഴ്ച ഒപ്പുവെച്ചു

Update:2022-05-19 16:35 IST

Pic Courtesy : Volkswagen

ഇലക്ട്രിക് വാഹന രംഗത്ത് വമ്പന്‍ കൈകോര്‍ക്കലുമായി ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഇവി കോംപണന്റുകള്‍ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കാനുള്ള കരാറിലാണ് ഇരുകമ്പനികളും ഒപ്പുവെച്ചത്.

ഫോക്സ്വാഗണിന്റെ എംഇബി പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഇലക്ട്രിക് മോട്ടോറുകള്‍, ബാറ്ററി സിസ്റ്റം ഘടകങ്ങള്‍, ബാറ്ററി സെല്ലുകള്‍ എന്നിവ മഹീന്ദ്ര അതിന്റെ 'ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിനായി' ഉപയോഗിക്കും. ഇതുവഴി ഇവി വാഹനങ്ങള്‍ വേഗത്തിലും ചെലവ് കുറഞ്ഞും നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംയുക്ത പത്രപ്രസ്താവന പ്രകാരം ഈ വര്‍ഷാവസാനത്തോടെ പ്രസ്തുത ഘടകങ്ങളുടെ വിതരണത്തിനായി അവര്‍ ഒരു ബൈന്‍ഡിംഗ് ഡീല്‍ നടത്തിയേക്കും. അതിനിടെ, പുതിയ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമുള്ള ചെലവ് കുറയ്ക്കുന്നതിന് ടാറ്റ മോട്ടോഴ്സ് ഫോക്സ്വാഗണുമായി ചര്‍ച്ച നടത്തിയതായി ഏറെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു.
മഹീന്ദ്രയുടെ അടുത്ത തലമുറ ബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് എംഇബി പ്ലാറ്റ്ഫോം ഒരു ചട്ടക്കൂട് നല്‍കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോ, ഫാം സെക്ടേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ പറഞ്ഞു.


Tags:    

Similar News