മഹീന്ദ്രയുടെ പുതിയ 'ബൊലേറോ നിയോ' അങ്കത്തിനിറങ്ങി
ട്രെന്‍ഡിലും പവറിലും മുഖം മിനുക്കി വിലയും സവിശേഷതകളും അറിയാം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ 'ബൊലേറോ നിയോ' പുറത്തിറക്കി. പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്യുവി ഉപഭോക്താക്കളുടെ മനം കവരുന്ന രീതിയിലാണ് മഹീന്ദ്ര എത്തിച്ചിട്ടുള്ളത്. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും.
ശക്തവും മോഡേണുമായ എസ്യുവി അന്വേഷിക്കുന്ന പുതുതലമുറാ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോയെന്നും രൂപകല്‍പ്പനയും പ്രകടനവും. മികച്ച സവിശേഷതകളോടെ നിയോയുടെ എന്‍ജിനീയറിംഗ് മികവും രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള 10 എസ്യുവികളിലൊന്നാക്കാന്‍ സഹായിക്കുമെന്നും എം ആന്‍ഡ് എം ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി ജെ നക്ര പറഞ്ഞു.
ആധുനിക രൂപകല്‍പ്പനയും കരുത്തുറ്റ സാങ്കേതിക വിദ്യയും ആഡംബര സവിശേഷതകളുമായി ബൊലേറോ നിയോ, മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി നിര്‍മിച്ചിട്ടുള്ളതാണ്. ഇറ്റാലിയന്‍ ഓട്ടോമോട്ടീവ് ഡിസൈനര്‍ പിനിന്‍ ഫറീനയുടെ സ്‌റ്റൈലായ പുതിയ രൂപകല്‍പ്പനയും പ്രീമിയം അകത്തളവും സുഖപ്രദമായ കാബിനും നിയോയെ വ്യത്യസ്തനാക്കുന്നു. ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം (എബിഎസ്),ഇലക്ട്രോണിക്ക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഐഎസ്ഒഫിക്സ് ചൈല്‍ഡ് സീറ്റ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സാങ്കേതിക വിദ്യകളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കോര്‍പിയോ, ഥാര്‍ എന്നിവയോടൊപ്പം മൂന്നാം തലമുറ ചേസിസിലാണ് നിര്‍മിച്ചിരിക്കുന്നത്. കരുത്ത് തെളിയിച്ചിട്ടുള്ള മഹീന്ദ്ര എം ഹോക്ക് എന്‍ജിനാണ് ശക്തി പകരുന്നത്.
സ്‌കോര്‍പിയോ, ഥാര്‍ എന്നിവയുമായി പങ്കുവയ്ക്കുന്ന മൂന്നാം തലമുറ ചേസിസില്‍ നിര്‍മിച്ചിരിക്കുന്ന ബൊലേറോ നിയോയുടെ കരുത്തും വേറിട്ടു നില്‍ക്കുന്നു. കരുത്തുറ്റ ബോഡി, മഹീന്ദ്രയുടെ എംഹോക്ക് ഡീസല്‍ എന്‍ജിന്‍, മള്‍ട്ടി ടെറെയിന്‍ സാങ്കേതിക വിദ്യ തുടങ്ങിയവയെല്ലാം ചേര്‍ന്ന് ബൊലേറോ നിയോയ്ക്ക് ഏതു സാഹചര്യവും കീഴടക്കാനുള്ള ആത്മവിശ്വാസം പകരുന്നുവെന്ന് എം ആന്‍ഡ് എം ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍, ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്റ്റ് ഡെവലപ്മെന്റ് ആര്‍. വേലുസാമി പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍ 4 വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണ്.