ഈ മോഡലുകളുടെ വില വര്‍ധിപ്പിച്ച് മാരുതിയും ഫോക്‌സ്‌വാഗനും

ജനപ്രിയ മോഡലുകളുടെ വിലയാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Update:2021-09-01 18:28 IST

മലയാളികളുടെ പ്രിയ കാര്‍ബ്രാന്‍ഡുകളായ മാരുതിയും ഫോക്‌സ്‌വാഗനും വില വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് വില വര്‍ധനവ് നടപ്പാക്കുന്നത്. മാരുതി ഓള്‍ട്ടോ മുതല്‍ വിറ്റാര ബ്രെസ വരെ, മാരുതി നിര്‍മിക്കുന്ന എല്ലാ മോഡലുകള്‍ക്കും വില വര്‍ധനവ് ബാധകമായിരിക്കും.

2021 ജനുവരിയിലും ഏപ്രിലിലുമാണ് മുമ്പ് മാരുതി മോഡലുകളുടെ വില വര്‍ധനവ് നടപ്പാക്കിയത്. ഓള്‍ട്ടോ, വാഗണ്‍ആര്‍, ബ്രെസ്സ, എര്‍ട്ടിഗ, ഈകോ, എസ്പ്രസോ എന്നിവയുടെ ഏറ്റവും പുതുക്കിയ വില കമ്പനി ഉടന്‍ പുറത്തുവിടും.
ജനുവരിയില്‍ നിര്‍മാണച്ചിലവിലെ വര്‍ധനവ് ചൂണ്ടിക്കാട്ടി കാറുകളുടെ വില കമ്പനി 34,000 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഏപ്രിലില്‍, രണ്ടാമത്തെ വര്‍ധനവ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ കാറുകളുടെ വില ഏകദേശം 1.6 ശതമാനം വീണ്ടും ഉയര്‍ന്നു.
പോളോ, വെന്റോ എന്നീ ജനപ്രിയ മോഡലുകളുടെ വിലയാണ് ഫോക്‌സ്‌വാഗന്‍ ഉയര്‍ത്തുന്നത്. സെപ്റ്റംബര്‍ 1 മുതല്‍, പോളോ ഹാച്ച്ബാക്കിന്റെ വില 3%വരെ ഉയരും, അതേസമയം വെന്റോ 2%വരെയാണ് വര്‍ധിക്കുക. വകഭേദത്തെ ആശ്രയിച്ച് തുക വ്യത്യാസപ്പെടും. നിര്‍മാണസാമഗ്രികളുടെ വിലവര്‍ധനവാണ് ഈ മോഡലുകളില്‍ വിലവര്‍ധനവുണ്ടാക്കിയതെന്ന് കമ്പനി പറയുന്നു.
പോളോ ശ്രേണിയുടെ ബേസ് മോഡലിന് വില 6.27 ലക്ഷം രൂപയാണ്. മുന്‍നിര ഹൈലൈന്‍ പ്ലസ് ഓട്ടോമാറ്റിക്കിന് 9.75 ലക്ഷം രൂപയാണ് വില. എന്നിരുന്നാലും, പോളോയുടെ ചില വകഭേദങ്ങള്‍ ഈ മാസം കിഴിവോടെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി പറഞ്ഞു. പോളോ ജിടിയുടെ വില 9.99 ലക്ഷം രൂപയായി തുടരുന്നു. ഈ മാസത്തെ പ്രത്യേക ഓഫറില്‍ ഈ മോഡലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Tags:    

Similar News