മാരുതിയുടെ വാണിജ്യ വാഹനം സൂപ്പർക്യാരിയുടെ പുത്തൻ മോഡൽ എത്തി

പെട്രോൾ,​ സി.എൻ.ജി വേരിയന്റുകളിൽ ലഭിക്കും

Update:2023-04-18 21:59 IST

Image : Maruti Website 

ചെറു വാണിജ്യ വാഹനശ്രേണിയിൽ മാരുതി സുസുക്കി അവതരിപ്പിച്ച മിനി-ട്രക്കായ സൂപ്പർക്യാരിയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. സി.എൻ.ജി ക്യാബ് ഷാസി,​ സി.എൻ.ജി ഡെക്ക്,​ പെട്രോൾ ഡെക്ക്,​ പെട്രോൾ ക്യാബ് ഷാസി വേരിയന്റുകളുണ്ട്. സി.എൻ.ജി ക്യാബ്,​ പെട്രോൾ ക്യാബ് ഷാസി വേരിയന്റുകൾക്ക് 5.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സി.എൻ.ജി ഡെക്കിന് 6.30 ലക്ഷം രൂപ; പെട്രോൾ ഡെക്കിന് 5.30 ലക്ഷം രൂപ.

ഡ്യുവൽ വി.വി.ടി എൻജിൻ

മാരുതി സുസുക്കിയുടെ 1.2 ലിറ്റർ അഡ്വാൻസ്ഡ് കെ-സീരീസ് ഡ്യുവൽ വി.വി.ടി എൻജിനാണുള്ളത്. 80.7 പി.എസ് കരുത്തുള്ള 4-സിലിണ്ടർ എൻജിനാണിത്. 5-സ്പീഡ് മാനുവൽ ഗിയർ സംവിധാനവും നൽകിയിരിക്കുന്നു.

മുന്നിൽ ഡിസ്ക് ബ്രേക്ക്,​ റിവേഴ്സ് പാർക്കിംഗ് സെൻസർ,​ സീറ്റ് ബെൽറ്റ് റിമൈൻഡർ,​ മുൻ മോഡലിനേക്കാൾ വലിയ സ്റ്റിയറിംഗ് വീൽ,​ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന എൻജിൻ ഇമ്മൊബിലൈസർ സംവിധാനം എന്നിങ്ങനെ നിരവധി പുതുമകളോടെയാണ് പുത്തൻ സൂപ്പർക്യാരി എത്തുന്നത്. സി.എൻ.ജി പതിപ്പിന് (സൂപ്പ‌ർക്യാരി എസ്-സി.എൻ.ജി)​ അഞ്ച് ലിറ്റർ എമർജൻസി പെട്രോൾ ടാങ്കും മാരുതി നൽകിയിട്ടുണ്ട്.

Tags:    

Similar News