ഈ കാര്‍ പൊളിയാണ്! 35.6 കിലോ മീറ്റര്‍ മൈലേജ് വാഗ്ദാനവുമായി സെലേറിയോ സിഎന്‍ജി എത്തി

6.58 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്

Update:2022-01-17 18:19 IST

സെലേറിയോയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി. എസ്-സിഎന്‍ജി ടെക്‌നോളജിയില്‍ എത്തുന്ന കാറിന് 35.6 കി.മീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 1.0L ഡ്യൂവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിനിലാണ് സെലേറിയോ സിഎന്‍ജിയുടെ കരുത്ത്. സിഎന്‍ജി ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്.

സിഎന്‍ജി മോഡില്‍ 82.1 എന്‍എം ടോര്‍ക്കും, 5300 ആര്‍പിഎമ്മില്‍ 41.7 കിലോവാട്ട് പവറും സേലേറിയോ നല്‍കും. 6.58 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. സെലേറിയോ സിഎന്‍ജിയുടെ ബൂക്കിംഗ് ഷോറുമുകളില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് മാരുതി സേലേറിയോയുടെ രണ്ടാം തലമുറ അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ഇന്ധന ക്ഷമത ലഭിക്കുന്ന പെട്രോള്‍ എഞ്ചിന്‍ കാറും സെലേറിയോ ആണ്. 26.68 കി.മീ ആണ് പെട്രോള്‍ മോഡലിന്റെ മൈലേജ്.



Tags:    

Similar News