സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു, വില്‍പ്പനയില്‍ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുകി
ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സെലേരിയോ, ഡിസയര്‍, എര്‍ട്ടിഗ, ഇക്കോ, സൂപ്പര്‍ കാരി, ടൂര്‍-എസ് എന്നിങ്ങനെ ഒമ്പത് മോഡലുകളിലാണ് കമ്പനി സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കുന്നത്
സിഎന്‍ജി വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലുമായി രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി. സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ 10 ലക്ഷമെന്ന നേട്ടമാണ് മാരുതി സുസുകി സ്വന്തമാക്കിയത്. ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സെലേരിയോ, ഡിസയര്‍, എര്‍ട്ടിഗ, ഇക്കോ, സൂപ്പര്‍ കാരി, ടൂര്‍-എസ് എന്നിങ്ങനെ ഒമ്പത് മോഡലുകളിലാണ് കമ്പനി സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കുന്നത്. കൂടാതെ, ബലെനോ, സിയാസ് തുടങ്ങിയവയുള്ള നെക്സ ശ്രേണിയിലും സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കള്‍ക്ക് മിതമായ നിരക്കില്‍ ഇന്ധനം എത്തിക്കുന്ന നെക്സ ശ്രേണിയില്‍ സിഎന്‍ജി ഓപ്ഷന്‍ നല്‍കുന്ന കാര്യവും മാരുതി പരിഗണിക്കുന്നുണ്ടെന്ന് കമ്പനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.