മാരുതിയുടെ ആദ്യ ഇലക്ട്രിക്ക് കാർ രണ്ടു വർഷത്തിനുള്ളിൽ !

Update:2018-06-04 13:14 IST

ഇന്ത്യൻ റോഡുകളിൽ ആധിപത്യം തെളിയിച്ച മാരുതി സുസൂക്കി വാഗൺ-ആറിന്റെ ഇലക്ട്രിക്ക് വേർഷൻ അധികം വൈകാതെ വിപണിയിലിറങ്ങും. മാരുതിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് കാറായിരിക്കും ഇത്.

2020 ആകുമ്പോഴേക്കും കാർ വിപണിയിലിറങ്ങുമെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു. ടൊയോട്ടയുമായി ചേർന്നാണ് കാർ വികസിപ്പിക്കുന്നത്.

ഇതിനായി, സുസൂക്കിയുടെ ഗുജറാത്ത് പ്ലാന്റിന് പുറമെ മറ്റ് നിർമ്മാണ കേന്ദ്രങ്ങളും കമ്പനിയുടെ പരിഗണനയിൽ ഉണ്ട്. നിലവിൽ ഗുരുഗ്രാം ഫാക്ടറിയിലാണ് വാഗൺ-ആർ നിർമ്മിക്കുന്നത്.

1999 ൽ നിരത്തിലിറങ്ങിയപ്പോൾ മുതല്‍ മികച്ച വില്‍പ്പന തുടരുന്ന വാഗണ്‍-ആർ ബി-വണ്‍ സെഗ്‌മെന്റില്‍ മാരുതിയുടെ തുറുപ്പു ചീട്ടാണ്. മികച്ച ഹെഡ്‌റൂമും സാധാരണക്കാരന് താങ്ങാനാവുന്ന വിലയുമാണ് വാഗണ്‍-ആറിനെ ജനപ്രിയമാക്കിയത്.

Similar News