സര്‍വീസ് ശൃംഖലയില്‍ നാലായിരം കടന്ന് മാരുതി
2020-21 സാമ്പത്തികവര്‍ഷം രാജ്യത്ത് 208 വര്‍ക്ക്‌ഷോപ്പുകളാണ് പുതുതായി ആരംഭിച്ചത്
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി സര്‍വീസ് ശൃംഖലയില്‍ നാലായിരം കടന്നതായി കമ്പനി വ്യക്തമാക്കി. രാജ്യത്തെ 1,989 നഗരങ്ങളിലും ടൗണുകളിലുമായാണ് മാരുതിയുടെ സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ വ്യാപിച്ചു കിടക്കുന്നത്. കോവിഡ് പ്രതികൂല സാഹചര്യത്തിലും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 208 സര്‍വീസ് വര്‍ക്ക്‌ഷോപ്പുകളാണ് കമ്പനി ആരംഭിച്ചത്.
'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉപഭോക്താക്കളുമായി ഉയര്‍ന്ന വിശ്വാസത്തിന്റെ ഒരു ബന്ധം ഞങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉപഭോക്തൃ സൗകര്യത്തിനും ഉപഭോക്തൃ ആദ്യ സമീപനത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് 4,000 ത്തിലധികം വരുന്ന സര്‍വീസ് പോയിന്റുകള്‍,' മാരുതി സുസുകി ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ (സര്‍വീസ്) പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ക്വിക്ക് റെസ്‌പോണ്‍സ് ടീം, സര്‍വീസ് ഓണ്‍ വീല്‍സ് തുടങ്ങിയ പുതുമകളും കമ്പനി കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.