മാരുതിയുടെ തെരഞ്ഞെടുത്ത വാഹനങ്ങളുടെ വില വര്‍ധനവ് ഇന്നുമുതല്‍
ഇന്‍പുട്ട് ചെലവ് അധികരിച്ചതാണ് ഏതാനും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായത്
തെരഞ്ഞെടുത്ത വാഹനങ്ങള്‍ക്ക് വില വര്‍ധനവുമായി രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി. വില വര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍പുട്ട് ചെലവ് അധികരിച്ചതാണ് ഏതാനും വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമായത്.
ശരാശരി വിലവര്‍ധനവ് എക്‌സ് ഷോറൂം (ഡല്‍ഹി) വിലയുടെ 1.6 ശതമാനമായിരിക്കുമെന്ന് മാരുതി സുസുകി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മരുതി 14 മോഡലുകളാണ് വില്‍ക്കുന്നത്. ഇതില്‍ ഏതൊക്കെ മോഡലുകള്‍ക്കാണ് വില വര്‍ധനവുണ്ടായിരിക്കുകയെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിവിധ ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ മാരുതിയെ കൂടാതെ മറ്റ് കാര്‍ നിര്‍മാതാക്കളും വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു.
ആഗോള വിപണിയിലെ സ്റ്റീല്‍ അടക്കമുള്ളവയുടെ വില വര്‍ധന ഒറിജിനല്‍ ഇക്വുപ്‌മെന്റ് നിര്‍മാതാക്കളുടെ ഇന്‍പുട്ട് ചെലവ് ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് മഹാമാരി മൂലമുള്ള ഇവയുടെ വിതരണക്ഷാമവും വിലര്‍ധിപ്പിക്കാന്‍ കാരണമായി.
ആഗോളതലത്തില്‍ സെമികണ്ടക്ടേഴ്‌സിന്റെ ക്ഷാമം മുഴുവന്‍ വാഹന വ്യവസായത്തെയും ബാധിച്ചു. കാര്‍ നിര്‍മ്മാതാക്കളും ഇരുചക്ര വാഹന നിര്‍മാതാക്കളും ഇതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാരിന് കത്തെഴുതിയിരുന്നു.