മാരുതി കയറ്റുമതി 25 ലക്ഷം കടന്നു

1986-87 ല്‍ കയറ്റുമതി ആരംഭിച്ച കമ്പനി നിലവില്‍ 100 ഓളം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്

Update:2023-03-29 16:45 IST

മാരുതി സുസുക്കി ഇന്ത്യ 1986-87ല്‍ വിദേശ കയറ്റുമതി ആരംഭിച്ചതിനു ശേഷം ഇതുവരെ മൊത്തം 25 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായി കമ്പനി അറിയിച്ചു. ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ വിപണികളിലേക്ക് 1986-87 ല്‍ കയറ്റുമതി ആരംഭിച്ച കമ്പനി നിലവില്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടെ 100 ഓളം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ദൃഢമായ പ്രതിബദ്ധത

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്ക് അയച്ച മാരുതി സുസുക്കി ബലേനോയാണ് ഈ 25 ലക്ഷം വാഹനങ്ങളില്‍ ഒടുവില്‍ കയറ്റുമതി ചെയ്തതെന്ന് കമ്പനി പറയുന്നു. 25 ലക്ഷം വാഹനങ്ങള്‍ എന്ന നേട്ടം ഇന്ത്യന്‍ മേക്ക്-ഇന്‍-ഇന്ത്യ സംരംഭത്തോടുള്ള മാരുതി സുസുക്കിയുടെ ദൃഢമായ പ്രതിബദ്ധത തെളിയിക്കുന്നുവെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടെക്യൂച്ചി പറഞ്ഞു.

Tags:    

Similar News