പാദവര്‍ഷ അറ്റാദായം 28 % താഴ്ന്ന് മാരുതി

Update:2020-05-13 17:22 IST

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദവര്‍ഷ  അറ്റാദായത്തില്‍ 28 ശതമാനം ഇടിവ് രേഖപ്പെടുത്തി. രാജ്യവ്യാപകമായുള്ള ലോക്ക്ഡൗണ്‍ ആണ് പ്രധാന കാരണം.

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളുടെ അറ്റാദായം 1,291.7 കോടി രൂപയായി കുറഞ്ഞു.മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1795.6 കോടി രൂപയായിരുന്നു.കമ്പനിയുടെ വിറ്റുവരവ് 17.1 ശതമാനം ഇടിഞ്ഞ് 171,86.7 കോടി രൂപയായി. ഈ കാലയളവില്‍ മൊത്തം വാഹന വില്‍പ്പന 3,85,025 യൂണിറ്റായിരുന്നു.മുന്‍വര്‍ഷം ഇതേ കാലയളവിലേക്കാള്‍ 16 ശതമാനം കുറഞ്ഞു.

ഈ കാലയളവില്‍ പ്രവര്‍ത്തന ലാഭം 31.7 ശതമാനം ഇടിഞ്ഞ് 1,546 കോടി കോടി രൂപയായി. മാര്‍ച്ച് 22 മുതല്‍ മാരുതി സുസുക്കി ഇന്ത്യ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News