വീണ്ടും വില വര്‍ധനവുമായി മാരുതി സുസുകി, ഇത്തവണ കൂട്ടിയത് 1.3 ശതമാനം

2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ തങ്ങളുടെ മോഡലുകളില്‍ മാരുതി സുസുകി ഏകദേശം 8.8 ശതമാനം വില വര്‍ധനവാണ് നടപ്പാക്കിയത്

Update: 2022-04-18 09:19 GMT

തങ്ങളുടെ മോഡലുകളിലുടനീളം വില വര്‍ധനവുമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താന്‍ മോഡലുകളിലൂടനീളം വില വര്‍ധിപ്പിച്ചതായി മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്ക്ക് ശരാശരി 1.3 ശതമാനം വരെ വില വര്‍ധനവാണ് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. വില വര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്‍പുട്ട് ചെലവിലെ നിരന്തരമായ വര്‍ധനവ് കാരണം മാരുതി സുസുകി ഇന്ത്യ ഇതിനകം തന്നെ വാഹന വില 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 8.8 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹന വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മോഡലുകള്‍ക്ക് 2.5 ശതമാനം വരെ വില വര്‍ധവാണ് മഹീന്ദ്ര നടപ്പാക്കിയത്. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി കമ്പനി ചൂട്ടിക്കാട്ടിയത്.

Tags:    

Similar News