വാഗണ്‍ആറിന്റെ പുതിയ പതിപ്പുമായി മാരുതി സുസുകി, വില 5.39 ലക്ഷം രൂപ മുതല്‍

ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളില്‍ ഏറെ സവിശേഷതയുമായാണ് വാഗണ്‍ആറിന്റെ പുത്തന്‍ പതിപ്പെത്തുന്നത്

Update:2022-02-26 12:45 IST

രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വാഗണ്‍ആറിന്റെ അപ്‌ഡേറ്റഡ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുമായി ഇണചേര്‍ന്ന നൂതന കെ-സീരീസ് 1-ലിറ്റര്‍, 1.2-ലിറ്റര്‍ എഞ്ചിനുകളുമായി എത്തുന്ന വാഗണ്‍ആറിന്റെ പുത്തന്‍ മോഡലിന് 5.39 - 7.10 ലക്ഷം രൂപ (എക്‌സ് ഷോറൂം) യാണ് വില നിശ്ചയിച്ചിരിക്കുന്നത്. 1 ലിറ്റര്‍ ട്രിമ്മുകള്‍ക്ക് 5.39 ലക്ഷം മുതല്‍ 6.81 ലക്ഷം രൂപ വരെ വിലവരും. 1.2 ലിറ്റര്‍ വേരിയന്റുകള്‍ക്ക് 5.99 ലക്ഷം മുതല്‍ 7.10 ലക്ഷം രൂപ വരെയുമാണ് വില.

പെട്രോള്‍, എസ്-സിഎന്‍ജി ഇന്ധന ഓപ്ഷനുകളിലെത്തുന്ന വാഗണ്‍ആറിന്റെ അപ്‌ഡേറ്റഡ് പതിപ്പിന് മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1-ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ലിറ്ററിന് 25.19 കിലോമീറ്ററും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 24.43 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്. എസ്-സിഎന്‍ജിയില്‍ കിലോഗ്രാമിന് 34.05 കിലോമീറ്ററാണ് ഇന്ധനക്ഷമത. മാനുവല്‍, ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളില്‍ പുതിയ വാഗണ്‍ ആര്‍ ലഭ്യമാകും.

ഓട്ടോമാറ്റിക് വേരിയന്റുകളില്‍ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷനോട് കൂടിയ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സവിശേഷതയും നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനോട് കൂടിയ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പിഎ എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളില്‍ ഏറെ സവിശേഷതയുമായാണ് വാഗണ്‍ആറെത്തുന്നത്. ഈ പതിപ്പിന് വലിയ സ്വീകര്യത ലഭിക്കുമെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News