മാരുതി ₹45,000 കോടി നിക്ഷേപിക്കും; പ്രതിവര്‍ഷം 40 ലക്ഷം വാഹനങ്ങള്‍ ലക്ഷ്യം

മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ 2024-25ല്‍ പുറത്തിറങ്ങും

Update: 2023-08-30 12:54 GMT

ഏകദേശം 45,000 കോടി രൂപ നിക്ഷേപിച്ച് 2031 ഓടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 40 ലക്ഷം വാഹനങ്ങളാക്കി ഉയര്‍ത്താന്‍  മാരുതി സുസുക്കി. കമ്പനിയുടെ വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. 

പ്രതിവര്‍ഷം 10 ലക്ഷം കാറുകള്‍ നിര്‍മിക്കുന്നതിനായി ഹരിയാനയില്‍ മാരുതി ഒരു ഫാക്ടറി നിര്‍മിക്കുകയാണെന്നും മറ്റൊരു പ്ലാന്റിനായി സ്ഥലം നോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 22 ലക്ഷം വാഹനങ്ങളാണ് പ്രതിവര്‍ഷം മാരുതി സുസുക്കി ഇന്ത്യ പുറത്തിറക്കുന്നത്.

ആദ്യ വൈദ്യുത കാര്‍

മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ 2024-25ല്‍ പുറത്തിറങ്ങും. 2030-31ഓടെ ആറ് ഇ.വി മോഡലുകള്‍ നിരത്തിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മാരുതി പിന്നിലാണെങ്കിലും മതിയായ വിപണി വിഹിതം നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. വരുമാനം വര്‍ധിപ്പിക്കുന്നതിനായി എസ്.യു.വി വിപണിയില്‍ മാരുതിയുടെ സ്ഥാനം ഉയര്‍ത്തുന്നതിലും കമ്പനി ശദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News