Auto

അറിഞ്ഞോ, മാരുതി സുസുകി ഈ കാറുകള്‍ തിരിച്ചുവിളിക്കുന്നു

എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റിലെ തകരാറുകള്‍ കാരണമാണ് ഈ മോഡലിലെ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി തങ്ങളുടെ മോഡലയാ ഡിസയര്‍ ടൂര്‍ എസ് കാറുകള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റിലെ തകരാറുകള്‍ കാരണം 166 ഡിസയര്‍ ടൂര്‍ എസ് കാറുകള്‍ തിരിച്ചുവിളിക്കാനാണ് ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. തിരിച്ചുവിളിക്കുന്ന വാഹനങ്ങള്‍ 2022 ഓഗസ്റ്റ് 6 മുതല്‍ 2022 ഓഗസ്റ്റ് 16 വരെയുള്ള കാലയളവില്‍ നിര്‍മിച്ചവയാണ്. വാഹന നിര്‍മാതാവ് ഈ വാഹനങ്ങളിലെ എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റ് സൗജന്യമായി മാറ്റിസ്ഥാപിക്കും.

എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റില്‍ ഒരു തകരാര്‍ ഉണ്ടെന്ന് സംശയിക്കുന്നു, ഇത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ തകരാറിലായേക്കാം, മാരുതി സുസുക്കി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. എയര്‍ബാഗ് കണ്‍ട്രോള്‍ യൂണിറ്റ് മാറ്റിസ്ഥാപിക്കുന്നതുവരെ വാഹനം ഓടിക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സംശയിക്കുന്ന വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മാരുതി സുസുക്കി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT