എസ്‌യുവി വിഭാഗത്തില്‍ പുതിയ നീക്കവുമായി മാരുതി: ജിംനി 2022 ഓടെ ഇന്ത്യന്‍ വിപണിയിലെത്തിയേക്കും

ഏകദേശം 10-12 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം വില) മാരുതി ജിംനിക്ക് പ്രതീക്ഷിക്കുന്നത്

Update: 2021-06-07 07:52 GMT

ഇന്ത്യയിലെ എസ് യു വി വിഭാഗത്തില്‍ ആധിപത്യം സൃഷ്ടിക്കാനൊരുങ്ങി മാരുതി. വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിംനി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുകയാണ് കമ്പനി. നേരത്തെ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ച ജിംനി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. മഹീന്ദ്രയുടെ താര്‍ പ്രധാന എതിരാളിയാകുന്ന ജംനിയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവും കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍.

മാരുതിയുടെ സെയ്ല്‍സ് മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവായ ശശാങ്ക് ശ്രീവാസ്തവയാണ് ജിംനിയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന്റെ സൂചന നല്‍കിയത്. 'ഞങ്ങള്‍ ജിംനിക്കായി ഇന്ത്യയില്‍ ഒരു മാര്‍ക്കറ്റിംഗ് പ്ലാന്‍ തയ്യാറാക്കുന്നു' അദ്ദേഹം പറഞ്ഞതായി ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ജിംനിക്ക് നിര്‍ദിഷ്ട മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഈ വാഹനത്തിന്റെ വിലയെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
''കയറ്റുമതിക്കായി 2-3 മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയില്‍ ജിംനിയുടെ ഉല്‍പ്പാദനം ആരംഭിച്ചത്. ഇന്ത്യയില്‍നിന്നുള്ള ജിംനിയുടെ കയറ്റുമതി സംഖ്യ ഉയര്‍ന്നതാണ്. ഇന്ത്യയില്‍ എപ്പോള്‍ ഈ വാഹനം അവതരിപ്പിക്കുമെന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ല' ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.
ഇന്ത്യയില്‍ വിപണിയിലേക്കെത്തുന്ന മാരുതി ജംനി 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ള 5 ഡോര്‍ പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 ഡോര്‍ ജിംനിക്ക് 10-12 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) യാണ് വില പ്രതീക്ഷിക്കുന്നത്.


Tags:    

Similar News