മക്‌ലാരന്‍ എത്തി, ആഢംബര കാര്‍ വിപണിയില്‍ മത്സരം കടുക്കും

ഫെരാരി, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ സൂപ്പര്‍കാര്‍ ബ്രാന്‍ഡുകളോടാണ് ബ്രിട്ടീഷ് കമ്പനി ഇന്ത്യയില്‍ മത്സരിക്കുക

Update: 2022-11-18 07:35 GMT

ബ്രിട്ടീഷ് ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ മക്‌ലാരന്‍ (McLaren) ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂംബൈയിലാണ് മക്‌ലാരന്റെ രാജ്യത്തെ ആദ്യ ഷോറൂം. ഫെരാരി, മെസെരാറ്റി, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ സൂപ്പര്‍കാര്‍ ബ്രാന്‍ഡുകളുമായാവും ബ്രിട്ടീഷ് കമ്പനി ഇന്ത്യയില്‍ മത്സരിക്കുക.

നാല് കോടി രൂപ മുതലാണ് ഇന്ത്യയില്‍ മക്‌ലാരന്‍ മോഡലുകളുടെ വില. ഏറ്റവും പുതിയ 765LT Spider ഉള്‍പ്പെട മക്‌ലാരന്റെ എല്ലാ മോഡലുകളും ഇന്ത്യയിലെത്തും. ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് മക്‌ലാരന്‍ ഇന്ത്യയില്‍ എത്തുന്നത്. 2022ലെ ഹുറൂണ്‍ സമ്പന്നപ്പട്ടിക പ്രകാരം 1,000 കോടിയോളം ആസ്തിയുള്ള 1,103 ഇന്ത്യക്കാരാണുള്ളത്.

കമ്പനിയുടെ ആദ്യ ഹൈബ്രിഡ് പെര്‍ഫോമന്‍സ് മോഡല്‍ Artura 2023ല്‍ ആവും ഇന്ത്യയില്‍ അവതരിപ്പിക്കുക. പൂര്‍ണമായും ഇറക്കുമതി ചെയ്ത മോഡലുകളാണ് മക്‌ലാരന്‍ ഇന്ത്യയില്‍ വില്‍ക്കുക. കമ്പനി നേരിട്ട് ട്രെയിനിംഗ് നല്‍കിയ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചുള്ള സര്‍വീസ് സെന്ററും ഷോറൂമിന്റെ ഭാഗാമായി ഉണ്ടാവും. ഇന്‍ഫിനിറ്റി കാര്‍സ് ആണ് ഇന്ത്യയിലെ മക്‌ലാരന്റെ വിതരണക്കാര്‍. ഷോറൂം പ്രവര്‍ത്തനം തുടങ്ങും മുമ്പ് തന്നെ മക്‌ലാരന്റെ 10 മോഡലുകളാണ് ഇന്‍ഫിനിറ്റി കാര്‍സ് വിറ്റത്. വരും മാസങ്ങളില്‍ പ്രചരണത്തിന്റെ ഭാഗമായി രാജ്യത്തെ ഏഴ് നഗരങ്ങളില്‍ മക്‌ലാരന്‍ റോഷ് ഷോകള്‍ സംഘടിപ്പിക്കും. 

Tags:    

Similar News