മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍ഇ 450 അവതരിപ്പിച്ചു

Update:2020-06-02 17:04 IST

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാവായ മെഴ്‌സിഡീസ് ബെന്‍സിന്റെ ജിഎല്‍ഇ നിരയിലേക്ക് പുതിയ രണ്ട് താരങ്ങള്‍ കൂടി. ബെന്‍സ് തങ്ങളുടെ ജനപ്രിയ എസ്.യു.വിയായ ജിഎല്‍ഇയുടെ ഉയര്‍ന്ന വകഭേദത്തിലുള്ള രണ്ട് പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ജിഎല്‍ഇ 450 പെട്രോളിന്റെ വില 88.80 ലക്ഷം രൂപയാണ്. എന്നാല്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ഡീസല്‍ വകഭേദമായ ജിഎല്‍ഇ 400ഡിയുടെ വില 89.90 ലക്ഷം രൂപയാണ്. ബിഎസ് ആറ് ഇന്‍-ലൈന്‍ സിക്‌സ്-സിലിണ്ടര്‍ എന്‍ജിനോട് കൂടിയ വകഭേദങ്ങളാണ് ഇവ.

360 ഡിഗ്രി സറൗണ്ട് വ്യൂ കാമറ, സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷന്‍, ഈസി പായ്ക്ക് ടെയ്ല്‍ ഗേറ്റ്, മുന്‍ സീറ്റുകള്‍ക്ക് മെമ്മറി പാക്കേജ്, ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന പിന്‍സീറ്റുകള്‍, ഇലക്ട്രിക് സണ്‍ ബ്ലൈന്‍ഡ്‌സ്, സണ്‍ റൂഫ്, വയര്‍ലസ് ചാര്‍ജിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ് തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഇരു മോഡലുകള്‍ക്കുമുണ്ട്.

രണ്ട് വകഭേദങ്ങള്‍ കൂടി എത്തിയതോടെ ജിഎല്‍ഇ നിര കൂടുതല്‍ വിപുലമായി. 73.70 ലക്ഷം രൂപ വിലയുള്ള ജിഎല്‍ഇ 300ഡി, 88.80 ലക്ഷം രൂപയുടെ ജിഎല്‍ഇ 450, 89.90 ലക്ഷം രൂപയുടെ ജിഎല്‍ഇ 400ഡി, 1.25 കോടി രൂപയുടെ ജിഎല്‍ഇ 400ഡി ഹിപ്പ് ഹോപ്പ് എഡിഷന്‍ എന്നിവയാണ് ജിഎല്‍ഇ നിരയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന മോഡലുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News