കമ്പനിയുടെ ആദ്യത്തെ ഫുള്ളി ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച് മെഴ്‌സിഡീസ് ബെന്‍സ്. ഇലക്ട്രിക് കാറുകള്‍ക്കായുള്ള കമ്പനിയുടെ ഇക്യൂ ഇലക്ട്രിക് ബ്രാന്‍ഡ് ജനുവരി 14ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ സീരിസില്‍ നിന്ന് ആദ്യമെത്തുന്നത് ഒരു മിഡ് സൈസ് ഇലക്ട്രിക് എസ്.യു.വി ആയിരിക്കും.
മുഴുവനായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ഓടാന്‍ സാധിക്കുന്ന വാഹനമായിരിക്കും ഇത്. ഫാസ്റ്റ് ചാര്‍ജിംഗ് വഴി 90 മിനിറ്റുകൊണ്ട് 100 ശതമാനം ചാര്‍ജ് ചെയ്യാനാകും. പ്രകടനമികവിന്റെ കാര്യത്തിലും ഈ മോഡല്‍ മുന്നില്‍ത്തന്നെ. 5.1 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ കഴിയും. 765 എന്‍എം ടോര്‍ക്കും 408 കുതിരശക്തിയുമുണ്ട്.
തുടക്കത്തില്‍ കമ്പനി ഇലക്ട്രിക് വാഹനം ഇറക്കുമതി ചെയ്യും. എന്നാല്‍ പൂനെയിലെ ഫാക്ടറിയില്‍ ഇലക്ട്രിക് കാര്‍ അസംബിള്‍ ചെയ്യാനുള്ള സാധ്യതകള്‍ തേടുന്നുണ്ട്.
ജപ്പാന്‍, യുഎസ്, ജര്‍മ്മനി, കൊറിയ, ചൈന എന്നിവിടങ്ങളില്‍ വാഹനം അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനം ഇന്ത്യയിലും അവതരിപ്പിക്കും. ഏപ്രിലായിരിക്കും വാഹനം വിപണിയിലെത്തുന്നത്. ആഗോളതലത്തില്‍ ഇക്യൂ സീരീരിസില്‍ 10 ഇലക്ട്രിക് കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ മെഴ്‌സിഡീസ് ബെന്‍സ് പദ്ധതിയിടുന്നു.