ഇത് വേറെ ലെവല്‍, ഈ മഹീന്ദ്ര മോഡല്‍ 30 മിനുട്ട് കൊണ്ട് നേടിയത് ഒരു ലക്ഷം ബുക്കിംഗ്
ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില, ഇന്ന് (01-08-2022, 11.40) ഏഴ് ശതമാനം നേട്ടത്തോടെ 1,244.90 രൂപയിലാണ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്
30 മിനുട്ട് കൊണ്ട് ഒരു ലക്ഷം ബുക്കിംഗ് നേടി മഹീന്ദ്രയുടെ (M & M) പുത്തന്‍ മോഡലായ സ്‌കോര്‍പിയോ എന്‍ (Scorpio N). ശനിയാഴ്ച ഒരു മിനുട്ടില്‍ മാത്രം 25,000-ത്തിലധികം ബുക്കിംഗുകളാണ് (Scorpio N Bookings) ഈ മോഡല്‍ നേടിയത്. സ്‌കോര്‍പിയോഎന്നിന്റെ മികച്ച ബുക്കിംഗിന് പിന്നാലെ ഓഹരി വിപണിയിലും കുതിച്ചുയരുകയാണ് മഹീന്ദ്ര & മഹീന്ദ്ര. ഇന്ന് (01-08-2022, 11.40) വ്യാപരത്തിനിടെ ഏഴ് ശതമാനം അഥവാ 80 രൂപയുടെ നേട്ടമാണ് ഓഹരി വിലയിലുണ്ടായത്. എക്കാലത്തെയും ഉയര്‍ന്ന നിലയായ 1,244.95 രൂപയിലാണ് മഹീന്ദ്രയുടെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്.
അതേസമയം, സ്‌കോര്‍പിയോ എന്നിന്റെ ഡെലിവറി 2022 സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സ്‌കോര്‍പിയോ എന്നിന്റെ 20,000-ലധികം യൂണിറ്റുകള്‍ 2022 ഡിസംബറോടെ ഡെലിവറി ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ട്, അതില്‍ Z8L വേരിയന്റിന് മുന്‍ഗണന നല്‍കും. 12-21.5 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍ ജൂണ്‍ 27ന്ാണ് മഹീന്ദ്ര & മഹീന്ദ്ര സ്‌കോര്‍പിയോ-എന്‍ പുറത്തിറക്കിയത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, ഥാര്‍, എക്‌സ്‌യുവി 700 എന്നിവയ്ക്ക് ശേഷം മഹീന്ദ്ര & മഹീന്ദ്ര നടത്തുന്ന തുടര്‍ച്ചയായ മൂന്നാമത്തെ വിജയകരമായ എസ്യുവി മോഡല്‍ ലോഞ്ചാണിത്.