കൂടുതല്‍ സ്ത്രീകള്‍ ആഡംബര കാറുകള്‍ സ്വന്തമാക്കുന്നു, കാരണങ്ങള്‍ അറിയാം

സ്ത്രീകള്‍ എസ് യു വിക്ക് മുന്‍ഗണന നല്‍കുന്നു, ഓട്ടോമാറ്റിക്ക് മോഡലുകള്‍ ലഭ്യമാകുന്നതാണ് കാരണം

Update: 2023-01-16 11:00 GMT

image: @canva

മെഴ്സിഡസ് ബെന്‍സ് ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം കാറുകളുടെ 15% വാങ്ങുന്നത് സ്ത്രീകളാണ്. കൂടുതല്‍ സ്ത്രീകള്‍ പ്രൊഫഷണല്‍, ബിസിനസ് രംഗത്തേക്ക് കടക്കുന്നതും, മികച്ച വരുമാനം നേടുന്നതും കൊണ്ടാണ് ഓട്ടോമൊബൈല്‍ വിപണിയില്‍ പുതിയ പ്രവണത കണ്ടു തുടങ്ങിയത്.

സ്ത്രീകള്‍ കൂടുതലും എസ് യു വി കള്‍ വാങ്ങാന്‍ താല്‍പ്പര്യപെടുന്നു. ഓട്ടോമാറ്റിക്ക് മോഡലുകള്‍ ലഭിക്കുന്നതാണ് കാരണം. സ്ത്രീകള്‍ ഉപയോഗിച്ച ആഡംബര കാറുകള്‍ വാങ്ങുന്നതിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരം കാറുകള്‍ വാങ്ങുന്നതില്‍ 32% സ്ത്രീകളാണ്. ഓഡി കാര്‍ വില്‍പ്പനയില്‍ 27% വാര്‍ഷിക വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

പുതിയ ബിഎംഡബ്ല്യൂ 7, X 7 സീരിസിന് 7 മാസത്തെ കാത്തിരിപ്പ് ആവശ്യമാണ്. മെഴ്സിഡസ് ബെന്‍സ് ഉയര്‍ന്ന മോഡലുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. എസ് ക്‌ളാസ്, ജി എല്‍ എസ്, ഇ ക്യൂ എസ് എന്നിവ അതില്‍ പെടും. മെഴ്സിഡിസ് ബെന്‍സ് മെയ് ബാക്ക് (Maybach) മോഡലിന്റെ വില്‍പ്പന്ന 69% വര്‍ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തി.

യൂറോപ്പില്‍ 25% മുതല്‍ 30% ആഡംബര കാര്‍ ഉപഭോക്താക്കള്‍ സ്ത്രീകളാണ്. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും സ്ത്രീകള്‍ ആഡംബര കാറുകള്‍ വാങ്ങുന്നത് വര്‍ധിക്കുകയാണ്. കോവിഡ് വ്യാപനം മൂലം ചിപ്പ് നിര്‍മാണം തടസ്സപ്പെട്ടത് കൊണ്ട് കാറുകളുടെ ലഭ്യത കുറഞ്ഞിരുന്നു. ചിപ്പ് ദൗര്‍ലഭ്യം മാറി കാറുകളുടെ ഉല്‍പ്പാദനം പുനരാരംഭിച്ചതോടെ ഡിമാന്‍ഡും വര്‍ധിച്ചിട്ടുണ്ട്.

Tags:    

Similar News