മലയാളി സമ്പന്നരില്‍ ഒന്നാമന്‍, കാര്‍ കളക്ഷനിലും: എം.എ യൂസഫലിയുടെ കാറുകൾ

പല കാറുകൾക്കും കേരള സർക്കാരിന്റെ പ്രത്യേക നമ്പർ പ്ലേറ്റ്

Update:2023-07-20 10:19 IST

മലയാളി സമ്പന്നരില്‍ ഒന്നാമനായ എം.എ യൂസഫലി കാര്‍ ശേഖരത്തിലും ലോകപ്രശസ്തനാണ്. 4.8 ബില്യണ്‍ ഡോളര്‍ (ഏകദേശം 39,360 കോടി രൂപ)ആസ്തിയുള്ള അദ്ദേഹം മിഡില്‍ ഈസ്റ്റിലെ ഏറ്റവും ധനികരായ ഇന്ത്യന്‍ വ്യവസായിയാണ്. 17 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍, കൊച്ചി ലുലുമാള്‍ ആണെന്നറിയാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ എത്ര പേര്‍ക്കറിയാം അദ്ദേഹത്തിന്റെ കയ്യില്‍ ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര കാറുകളുടെ ശേഖരമുണ്ടെന്നത്. അതെ, ഇന്ത്യയ്ക്ക് പുറമെ ഗൾഫിലും ഇംഗ്ലണ്ടിലും അദ്ദേഹത്തിന് കറുകളുണ്ട്. പല കാറുകളിലും അദ്ദേഹം സർക്കാർ മുദ്ര പതിപ്പിച്ച നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. നോർക്ക റൂട്സ് വൈസ് ചെയർമാൻ പദവി ഉള്ളത് കൊണ്ടാണ് ഇതിനുള്ള അധികാരം അദ്ദേഹത്തിന് ലഭിച്ചത്. 

എം.എ യൂസഫലിയുടെ പ്രിയപ്പെട്ട ലക്ഷ്വറി കാറുകള്‍ ഇതാ:

റോള്‍സ് റോയ്‌സ് കള്ളിനന്‍ (രണ്ടെണ്ണം) 

Rolls-Royce Cullinan 

ഓണ്‍റോഡ് വില- 8.8 കോടി രൂപ


Representational Image


ആഡംബര എസ്.യു.വികളിൽ ലോകത്തിലെ ഏറ്റവും മുന്തിയതെന്ന് കരുതപ്പെടുന്ന കള്ളിനന്‍ 571 ഹോഴ്‌സ് പവര്‍ (hp)ലുള്ള 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ചാര്‍ജ്ഡ് V12 എഞ്ചിനാണുള്ളത്. കേരളത്തിലുള്ളപ്പോള്‍ ഒരു നീല നിറത്തിലുള്ള കള്ളിനന്‍ ആണ് യൂസഫ് അലി ഉപയോഗിക്കുന്നത്. ഗള്‍ഫില്‍ ചുവപ്പും വെള്ളയും നിറത്തിലുള്ള രണ്ട് കള്ളിനനുകൾ ഉപയോഗിക്കുന്നത് കാണാറുണ്ട്.

റേഞ്ച് റോവര്‍ എസ്.വി

Range Rover SV 

ഓണ്‍റോഡ് വില- 5.28 കോടി രൂപ 


Representational Image

സമ്പന്നരായ സെലിബ്രിറ്റികള്‍ക്കിടയില്‍ റേഞ്ച് റോവര്‍ ഒരു പ്രിയ വാഹനമാണ്. യൂസഫലിക്ക് രണ്ട് റേഞ്ച് റോവറുകളാണുള്ളത്. അദ്ദേഹത്തിന്റെ സമീപകാലത്തു സ്വന്തമാക്കിയ നീല റേഞ്ച് റോവർ SV P530 LWB, ജാഗ്വാർ ലാൻഡ് റോവർ നിരയിലെ ഏറ്റവും ചെലവേറിയതും എക്സ്ക്ലൂസീവ് മോഡലുമാണ്. 530 hp പുറപ്പെടുവിക്കുന്ന 4.4 ലിറ്റർ ടർബോചാർജ്ഡ് V8 എഞ്ചിനോടുകൂടിയ ലോംഗ്-വീൽബേസ് പതിപ്പ് ആണ് ഇത്. 

  

റോള്‍സ് റോയ്‌സ് ഗോസ്റ്റ്

Rolls-Royce Ghost 

ഓണ്‍റോഡ് വില - 4.48 കോടി രൂപ


Representational Image


 ലോകത്തിലെ ഏറ്റവും ആഡംബര കാറുകളിലൊന്നായി കണക്കാക്കപ്പെടുന്ന റോള്‍സ്-റോയ്സ് ഗോസ്റ്റ് വിഭാഗത്തിലെ ഒരു നീല റോള്‍സ്-റോയ്സ് ഗോസ്റ്റ് ആണ് യൂസഫ് അലിയുടെ പക്കലുണ്ട്, ഇംഗ്ലണ്ടിലാണ് ഇതുള്ളത്. ഏകദേശം 570 hp യുടെ V12 എഞ്ചിനാണ് ഇതിനുള്ളത്. അടുത്തിടെ ലണ്ടനില്‍ ഈ കാറിനു മുന്നില്‍ മമ്മൂട്ടിയ്ക്കൊപ്പം പോസ് ചെയ്ത അദ്ദേഹത്തിന്റെ ചിത്രം വൈറല്‍ ആയിരുന്നു. ഇതിന്റെ നീല നിറത്തിലെ മറ്റൊരു പതിപ്പും കേരളത്തില്‍ യൂസഫലിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അത് അദ്ദേഹത്തിനുണ്ടോ എന്ന് വ്യക്തമല്ല.

ബെന്റ്‌ലി ബെന്റെയ്ഗ (രണ്ടെണ്ണം)

Bentley Bentayga 

ഓണ്‍ റോഡ് വില- 4.75 കോടി രൂപ 



Representational Image

മറ്റൊരു പ്രമുഖ ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി നിര്‍മിച്ച ആഡംബര എസ്.യു.വിയാണ് ബെന്റയ്ഗ. അടുത്തിടെ ലണ്ടനില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നതില്‍ ലാലേട്ടനെയും യൂസഫലിയെയും നോക്കിയതിനേക്കാള്‍ കാര്‍ പ്രേമികളുടെ കണ്ണിലുടക്കിയത് കുന്നിക്കുരുവിന്റെ കറുപ്പും ചുവപ്പും നിറം പൂശിയ കിടിലന്‍ ബെന്റയ്ഗയാണ്. ഇത് കൂടാതെ വെള്ള ബെന്റയ്ഗ കേരളത്തിലുമുണ്ട് യൂസഫലിക്ക്. 600+ hp പുറപ്പെടുവിക്കുന്ന 6.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് W12 എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്.

ബെന്റ്ലി ബെന്റയ്ഗ സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. 

  

മേഴ്‌സിഡീസ് - മെയ്ബാക്ക് ജി.എല്‍.എസ്

Mercedes Maybach GLS

ഓൺ റോഡ് വില- 3.7 കോടിരൂപ  (Aug 2022)


Representational Image

 മെഴ്സിഡീസിന്റെ ഇന്ത്യന്‍ ശ്രേണിയിലെ ഏറ്റവും വിലകൂടിയ എസ്.യു.വിയാണ് മെഴ്സിഡീസ്-മെയ്ബാക്ക് ജി.എല്‍.എസ് 600. കമ്പനി ഇതുവരെ പുറത്തിറക്കിയ ഏറ്റവും വലിയ എസ്.യു.വിയും ഇതാണ്. മെഴ്സിഡീസിന്റെ അള്‍ട്രാ ലക്ഷ്വറി ഡിവിഷന്‍ മെയ്ബാക്ക് ആണ് മേഴ്‌സിഡീസ് - മെയ്ബാക്ക് ജി.എല്‍.എസ് പുറത്തിറക്കുന്നത്. 558 hp പുറപ്പെടുവിക്കുന്ന ടര്‍ബോചാര്‍ജ്ഡ് V8 എന്‍ജിനാണ് കാറിന് കരുത്തേകുന്നത്.


മെഴ്‌സിഡീസ് -എ.എം.ജി ജി63

Mercedes-AMG G63 

ഓണ്‍റോഡ് വില - 3.3 കോടിരൂപ 


Representational Image


ഓഫ്-റോഡ് വിഭാഗത്തിലും അല്ലാതെയും നോക്കിയാല്‍ ഒരു പുലി തന്നെയാണ് മെഴ്സിഡീസ്-എഎംജി ജി63 എന്നു പറയാം. എസ്.യു.വി വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഈ കാറിനെ മെഴ്സിഡീസിന്റെ പെര്‍ഫോമന്‍സ് ഡിവിഷന്‍ AMG ആണ് G63 നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ 585 hp ശേഷിയുള്ള 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ചാര്‍ജ്ഡ് V8 ആണ് ഇതിന് കരുത്തേകുന്നത്.

ലെക്‌സസ് എല്‍എക്‌സ്

Lexus LX 

ഓണ്‍റോഡ് വില - 2.95 കോടി രൂപ


Representational Image

2022 ല്‍ നിര്‍ത്തലാക്കുന്നതുവരെ ലെക്സസിന്റെ ഇന്ത്യയിലവതരിപ്പിച്ചിട്ടുള്ള പതിപ്പുകളില്‍ ഏറ്റവും മികച്ച മോഡലായിരുന്നു LX570. ഇത് ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന്റെ (LC200) ലെക്സസ് എസ്.യു.വി പതിപ്പാണ് ഇത്. ലാന്‍ഡ് ക്രൂയിസറിന്റെ പ്രകടനത്തോടൊപ്പം ആഡംബരത്തികവും സമ്മേളിക്കുന്നു. എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള വെളുത്ത ലെക്സസ് LX570 ന് 362 hp കരുത്തുള്ള 5.7 ലിറ്റര്‍ V8 എഞ്ചിനാണുള്ളത്.

ഇവിടെ നല്‍കിയിട്ടുള്ള ഈ കാറുകളുടെ ഓണ്‍-റോഡ് വില ചിലപ്പോള്‍ വ്യത്യാസപ്പെട്ടേക്കാം. ഉടമയുടെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കാം.

(Images used here are for representation only and from brand websites )

Tags:    

Similar News