നിരവധി സവിശേഷതകളുമായി ബിഎംഡബ്ല്യുവിന്റെ പുതിയ എക്‌സ് 7 വിപണിയിലെത്തി. വില 98.9 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.
xഡ്രൈവ്40iയില്‍ 3.0 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും xഡ്രൈവ്30dയില്‍ 3 ലിറ്റര്‍ സിക്‌സ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ യൂണിറ്റാണുള്ളത്. ഈ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെയും ബിഎംഡബ്ല്യുവിന്റെ എക്‌സ് ഡ്രൈവ് ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തോടെയുമാണ് വരുന്നത്.
12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് ജാം അസിസ്റ്റന്‍സ്, ലൈന്‍ കീപ്പിംഗ് അസിസ്റ്റന്‍സ്, ഓട്ടോമാറ്റിക് സ്പീഡ് ലിമിറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സുരക്ഷിതത്വത്തിന് ഏറെ പ്രാധാന്യം കൊടുത്തിരിക്കുന്ന ഈ വാഹനത്തില്‍ ആറ് എയര്‍ബാഗ്, അറ്റന്റീവ്‌നസ് അസിസ്റ്റന്‍സ്, ഡയനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈ്ഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമ്മൊബിലൈസര്‍, ക്രാഷ് സെന്‍സര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. പുജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.1 സെക്കന്‍ഡ് മതിയാകും.
ReplyReply AllForwardEdit as new
Read DhanamOnline in English
Subscribe to Dhanam Magazine