വാഹനമേഖല വില്‍പ്പനയിടിവില്‍ വലയുമ്പോള്‍ ഹ്യുണ്ടായ്ക്ക് ഊര്‍ജ്ജം
പകരാന്‍ പുതിയ ക്രെറ്റ. ബുക്കിംഗ് ആരംഭിച്ച് വെറും 10 ദിവസം പിന്നിട്ടതോടെ
രാജ്യത്ത് 10,000 ബുക്കിംഗ് നേടി താരമാകുകയാണ് പുതിയ ക്രെറ്റ. 10 ദിവസം
കൊണ്ട് കേരളത്തിലും 600ഓളം ബുക്കിംഗുകള്‍ നേടാനായി.
''അല്‍ഭുതപ്പെടുത്തുന്ന
പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. കൊറോണ
ഭീതിയില്‍പ്പോലും ഷോറൂമിലേക്ക് നേരിട്ടെത്തുകയാണ് ഉപഭോക്താക്കള്‍. പുതിയ
ക്രെറ്റയുടെ പ്രീമിയം ലുക്ക് ആണ് ഉപഭോക്താക്കള്‍ക്ക് ഏറെയിഷ്ടപ്പെട്ടത്.
വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. വില പോലും അറിയാതെയാണ് ഇത്രയും
ബുക്കിംഗുകള്‍ എന്നത് നേട്ടമായി കരുതുന്നു.'' പോപ്പുലര്‍ ഹ്യുണ്ടായിയുടെ
ജനറല്‍ മാനേജര്‍ ബിജു ബി. പറയുന്നു.
കമ്പനി
വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ ക്രെറ്റയ്ക്ക് 10 മുതല്‍ 16 ലക്ഷം
രൂപ വരെയായിരിക്കും വിലയെന്നാണ് പ്രവചനങ്ങള്‍. 25000 രൂപ നല്‍കിയാണ് വാഹനം
ബുക്ക് ചെയ്യേണ്ടത്. ഹ്യുണ്ടായ് ഡീലര്‍ഷിപ്പുകളിലൂടെയും
വെബ്‌സൈറ്റിലൂടെയുമാണ് ബുക്കിംഗ് സ്വീകരിക്കുന്നത്.
ആകര്‍ഷകമായ
ഡിസൈനാണ് പുതിയ ക്രെറ്റയുടെ ഏറ്റവും വലിയ സവിശേഷത. വെന്യുവിന് സമാനമായ
കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി
ഹെ്ഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍
ആര്‍ച്ച്, ലൈറ്റനിംഗ് ആര്‍ച്ച് സി പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്,
എയ്‌റോ ഡൈനാമിക് റിയര്‍ സ്‌പോയ്‌ലര്‍ തുടങ്ങിയ പുതിയ ക്രെറ്റയ്ക്ക് പുതിയ
മുഖം നല്‍കുന്നു. ഏഴ് ഡീസല്‍ എന്‍ജിന്‍ മോഡലുകളും ഏഴ് പെട്രോള്‍ എന്‍ജിന്‍
മോഡലുകളുമാണ് പുതിയ ക്രെറ്റയ്ക്ക് ഉണ്ടാവുക.
കിയ
സെല്‍റ്റോസിന് ശക്തനായ എതിരാളിയാണ് പുതിയ ക്രെറ്റ. ക്രെറ്റയ്ക്ക്
ലഭിക്കുന്ന ഈ സ്വീകരണം വിപണിയില്‍ സെല്‍റ്റോസിന് ഭീഷണിയായേക്കാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline