നൂറു കിലോമീറ്റര്‍ റേഞ്ചുള്ള ഹീറോ ഇലക്ട്രിക് സ്‌കൂട്ടര്‍ ; വേഗത 40 കിലോമീറ്റര്‍

Update:2019-08-20 12:34 IST

രാജ്യത്ത് ഇതിനകം മൂന്ന് ലക്ഷത്തോളം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റ ഹീറോ ഇലക്ട്രിക് ഇന്ത്യ പുതിയ രണ്ടു മോഡലുകള്‍ കൂടി വിപണിയിലിറക്കി. 68721 രൂപ വിലയുള്ള ഒപ്റ്റിമ ഇആര്‍, 69754 രൂപയുടെ നൈക്‌സ് ഇആര്‍ എന്നിവ.

പ്രകടനത്തിലും ഉപയോഗക്ഷമതയിലും ഉയര്‍ന്ന നിലവാരം വാഗ്ദാനം ചെയ്യുന്നവയാണ് രണ്ട് പുതിയ സ്‌കൂട്ടറുകളുമെന്ന് ഹീറോ ഇലക്ട്രിക് ഇന്ത്യ സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. ഒറ്റ ചാര്‍ജിംഗില്‍ 100 കിലോമീറ്റര്‍ ഓടും. മുന്‍ഗാമികളായ ഒപ്റ്റിമ ഇ 5, എന്‍വൈഎക്‌സ് ഇ 5 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയാണിത്.

48 വോള്‍ട്ടിന്റെ ഇരട്ട ലിഥിയം അയണ്‍ ബാറ്ററികള്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ വേണ്ടിവരുന്നത് നാല് മണിക്കൂര്‍. ഒപ്റ്റിമയും, നൈക്‌സയും പിപണിയിലിറക്കിയതിനോടൊപ്പം ഹീറോ ഇലക്ട്രിക് ഇന്ത്യ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ബെംഗളൂരുവില്‍ തുറന്നു.

Similar News