പുതിയ ലോഗോയും പുതിയ പദ്ധതികളും: ഇന്ത്യയില്‍ വാഹന വിപണിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കിയ

കിയ സെല്‍ട്ടോസിന്റെയും സോണറ്റിന്റെയും പുതിയ പതിപ്പുകള്‍ മെയ് മാസത്തില്‍ അവതരിപ്പിക്കും

Update:2021-04-27 16:37 IST

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ വാഹന ഉപഭോക്താക്കളുടെ ഹൃദയം കവര്‍ന്ന നിര്‍മാതാക്കളാണ് കിയ. എസ്‌യുവി വിഭാഗത്തില്‍ അവതരിപ്പിച്ച സെല്‍ട്ടോസിനും സോണറ്റിനും രാജ്യത്ത് ആവശ്യക്കാരേറെയാണ്. ഇവയുടെ ഇലക്ട്രിക് പതിപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ 2026 ന് മുമ്പായി ഇന്ത്യന്‍ വാഹന വിപണിയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഒരുങ്ങുന്നത്. വിര്‍ച്വല്‍ പത്രസമ്മേളനത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കിയയുടെ പുതിയ ലോഗോയും അവതരിപ്പിച്ചു. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് കമ്പനി പുതിയ ലോഗോ പതിപ്പിക്കും.

കിയയുടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണ് കമ്പനിയുടെ ഇന്നത്തെ പ്രഖ്യാപനം. 2026 ഓടെ പുറത്തിറക്കുന്ന 11 ഇലക്ട്രിക് വാഹനങ്ങളില്‍ ഏഴെണ്ണം ഇന്ത്യക്ക് മാത്രമായി നിര്‍മിക്കുന്നതായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. നിലവില്‍ കിയ സോണറ്റും സെല്‍ട്ടോസുമാണ് ഇന്ത്യയിലിറക്കുന്നത്.
കൂടാതെ കിയ മോട്ടോഴ്‌സ് ഇന്ത്യ ഈ വര്‍ഷം അവസാനത്തോടെ 200 ലധികം നഗരങ്ങളില്‍ 350 ടച്ച്‌പോയിന്റുകള്‍ രാജ്യത്ത് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.


Tags:    

Similar News