വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ പുതിയ നേട്ടവുമായി നിസാന്‍ (Nissan Motors). ഇന്ത്യയില്‍ നിര്‍മിച്ച 10 ലക്ഷം കാറുകളാണ് ജപ്പാന്‍ വാഹന നിര്‍മാതാക്കളുടെ ഇന്ത്യ ഘടകമായ നിസാന്‍ മോട്ടോര്‍ ഇന്ത്യ കയറ്റുമതി ചെയ്തത്.
ഇന്ത്യയില്‍ റെനോ -നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ (RNAIPL) പ്ലാന്റിലാണ് നിസാന്‍ കാറുകള്‍ നിര്‍മിക്കുന്നത്. ജപ്പാനിലെ നിസാന്റെയും ഫ്രഞ്ച് ഓട്ടോമൊബൈല്‍ കമ്പനിയായ റെനോയുടെയും സംയുക്ത സംരംഭമാണ് കമ്പനി.
2010 ല്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ച നിസാന്‍ മോട്ടോര്‍ ഇന്ത്യ ഏകദേശം 108 രാജ്യങ്ങളിലേക്കാണ് തങ്ങളുടെ കാറുകള്‍ കയറ്റുമതി ചെയ്തത്. യൂറോപ്പിന് പുറമെ സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമാണ് നിസാന്റെ പ്രാഥമിക കയറ്റുമതി വിപണി.
Read DhanamOnline in English
Subscribe to Dhanam Magazine