രാജ്യത്ത് 60 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ നിസാന്‍, റെനോ കമ്പനികള്‍
ഇരു വാഹന നിര്‍മ്മാതാക്കളും മൂന്ന് മോഡലുകള്‍ വിതം നിര്‍മ്മിക്കും
ആറ് പുതിയ മോഡലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ 60 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനിയും റെനോ എസ്എയും അറിയിച്ചു. ഇരു കമ്പനികളും മൂന്ന് മോഡലുകള്‍ വീതം നിര്‍മ്മിക്കും. ഈ ആറ് പുതിയ മോഡലുകളില്‍ നാല് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളും രണ്ട് ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടും.
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ചെന്നൈയിലുള്ള ഉല്‍പ്പാദന കേന്ദ്രത്തെ ഒരു കയറ്റുമതി ഹബ്ബായി മാറ്റുമെന്നും ഇരു കമ്പനികളും പ്രസ്താവനയില്‍ പറഞ്ഞു. കാറുകളുടെ ഉല്‍പ്പന്നനിര വിപുലീകരിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും.