ഓല ഇ-സ്‌കൂട്ടര്‍ വിലകളും കിടിലന്‍ ഫീച്ചറുകളും പുറത്ത്; കേരളത്തിലെ വില അറിയാം

ഓല ഇ-സ്‌കൂട്ടര്‍ വേരിയന്റുകളായ എസ് വണ്‍, എസ് വണ്‍ പ്രോ എന്നിവയുടെ വിലയും വിശദാംശങ്ങളുമറിയാം.

Update: 2021-08-15 13:42 GMT

സ്വാതന്ത്ര്യ ദിനത്തില്‍ ഓല ഇ - സ്‌കൂട്ടറുകളുടെ രണ്ട് വേരിയന്റുകളുടെ ലോഞ്ച് നടത്തി ഓല ഇലക്ട്രിക്. എസ് വണ്‍, എസ് വണ്‍ പ്രോ എന്നിവയുടെ കാത്തിരുന്ന വിലയും ഫീച്ചറുകളുമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എസ് വണ്‍ വേരിയന്റിന് എക്‌സ് ഷോറൂം വില 99,999 രൂപയും എസ് വണ്‍ എക്‌സ് ഷോറൂം വില 1.29 ലക്ഷം രൂപയുമാണ് കമ്പനി പ്രഖ്യാപിച്ചത്.

ഗുജറാത്തിലെ വില 75000 - 79000 വരെയും ഡെല്‍ഹിയിലെ വില ഏകദേശം 85000 വും ആയിരിക്കും. എസ് പ്രോ ഡെല്‍ഹിയില്‍ 110,149 രൂപയും ഗുജറാത്തില്‍ 1,09,999 രൂപയിലും പുറത്തിറങ്ങും. കേരളത്തില്‍ 1,29,999 രൂപയായിരിക്കും ഓല എസ് പ്രോയ്ക്ക്.

ബജാജ്, ആഥര്‍ ബ്രാന്‍ഡുകളുമായിട്ടാകും ഓലയുടെ കടുത്ത മത്സരം. 3kwh ബാറ്ററിയോടെയെത്തുന്ന ബജാജ് ചേതക് അര്‍ബന് 1,42,988 രൂപയും ചേതക് പ്രീമിയം 1,44,987 രൂപയ്ക്കുമാണ് വിപണിയിലുള്ളത്. ആഥര്‍ 450 എക്‌സ് ആകട്ടെ, 2,90 kwh ബാറ്ററിയോടെ 1,32,426 രൂപയിലാണ് എത്തുന്നത്.

ബംഗളുരു ആസ്ഥാനമായ ഓല ഇലക്ട്രിക് മേധാവി ഭവീഷ് അഗര്‍വാള്‍ ആണ് പുതിയ ഓലയുടെ സവിശേഷതകളും വിലയും മാധ്യമങ്ങളുമായി പങ്കിട്ടത്. ഓല പുറത്തിറങ്ങുന്ന സാറ്റിന്‍ മാറ്റ്, ഗ്ലോസി ഫിനിഷിലെ 10 ഓളം നിറങ്ങളും ഭവീഷ് അഗര്‍വാള്‍ പുറത്തുവിട്ടു. 

നോര്‍മല്‍, സ്‌പോര്‍ട്ട്, ഹൈപ്പര്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുള്ള എസ് വണ്‍പ്രോയില്‍ തെഫ്റ്റ് അലെര്‍ട്ട് സിസ്റ്റം, ജിയോ ഫെന്‍സിംഗ്, തീപിടിക്കാത്ത, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും റെസിസ്റ്റന്‍സ് ഉള്ള ബാറ്ററി എന്നിവയും ഉള്‍ക്കൊള്ളുന്നു. 3.97kWh ബാറ്ററി കപ്പാസിറ്റിയാണുള്ളത്. 

181 കിലോമീറ്റര്‍ റേഞ്ചില്‍ മൂന്ന് സെക്കന്‍ഡില്‍ 0-40 kmph ആക്‌സിലറേഷനും 115 kmph ടോപ് സ്പീഡും വാഗ്ദാനം ചെയ്യുന്നു. 18 മിനിറ്റില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ട്.

എസ് വണ്ണിലും നോര്‍മല്‍, സ്‌പോര്‍ട്‌സ് ഡ്രൈവിംഗ് മോഡുകളുണ്ട്. 90 kmph വേഗക്ഷമതയുള്ള ഈ ടൂ വീലര്‍ 3.6 സെക്കന്‍ഡില്‍ 0-40 സാുവ ആക്‌സിലറേഷനും വാഗ്ദാനം ചെയ്യുന്നു.

18 മിനിറ്റില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ട്. 2.98kWh ബാറ്ററി കപ്പാസിറ്റിയാണുള്ളത്. രണ്ട് ഹെല്‍മെറ്റ് വയ്ക്കാന്‍ കഴിയുന്ന ബൂട്ട് സ്‌പേസ് ഈ ഇരുചക്രവാഹനത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.

ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്കും ഓല പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ വര്‍ഷത്തില്‍, 400 നഗരങ്ങളിലായി 100,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 100 നഗരങ്ങളിലായി 5,000 ചാര്‍ജ് പോയിന്റുകളാണ് പദ്ധതി. 

ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, മൊബൈല്‍ ആപ്പ് കണക്റ്റിവിറ്റി, ഇന്‍ബില്‍റ്റ് മൈക്കുകള്‍, സ്‌കൂട്ടറില്‍ സ്പീക്കര്‍ എന്നിവയ്‌ക്കൊപ്പം AI വോയ്‌സ് അസിസ്റ്റന്റ് എന്നിവയും സ്‌കൂട്ടറിന്റെ സവിശേഷതകളാണ്.

ഉപയോക്താക്കള്‍ക്ക് ഓണ്‍ബോര്‍ഡ് മൈക്കിലൂടെയും സ്പീക്കറുകളിലൂടെയും കോളുകള്‍ സ്വീകരിക്കാനും ഓഫ് ചെയ്യാനും കഴിയും. കമ്പനി വാഗ്ദാനം ചെയ്യുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നു മാത്രം.

മാസം 2999 രൂപ മുതല്‍ ആരംഭിക്കുന്ന വിവിധ ഇഎംഐ സ്‌കീമും കമ്പനി നടപ്പിലാക്കും. ഒക്ടോബര്‍ മുതല്‍ വിതരണം തുടങ്ങാനാണ് കമ്പനി പദ്ധതിയിട്ടിട്ടുള്ളത്. 499  രൂപ  മുടക്കി ഇപ്പോളും സ്കൂട്ടർ ബുക്കിങ്ങിനുള്ള സൗകര്യം ഓലയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. (https://olaelectric.com/ സന്ദർശിക്കാം.)

 


Tags:    

Similar News