വെറും 499 രൂപയ്ക്ക് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം; അറിയേണ്ട കാര്യങ്ങള്‍

വിലയും മറ്റും ഫീച്ചറുകളും കമ്പനി പുറത്തുവിട്ടിട്ടില്ല;

Update:2021-07-16 10:14 IST

കാത്തിരിപ്പിന് അവസാനം കുറിച്ച് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒല. ഇതിനായുള്ള പ്രീ ബുക്കിംഗ് www.olaelectric.com എന്ന വൈബ്‌സൈറ്റില്‍ ആരംഭിച്ചതായി ഒല ഇലക്ട്രിക് മേധാവി ഭവിഷ് അഗര്‍വാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. റിഫണ്ടബ്ള്‍ ആയ 499 രൂപ നല്‍കി ഇപ്പോള്‍ ബുക്ക് ചെയ്യാം. എന്നാല്‍ സ്‌കൂട്ടറിന്റെ പ്രത്യേകതകളോ വിലയോ കമ്പനി പുറത്തു വിട്ടിട്ടില്ല. എന്നാല്‍ വില താരതമ്യേന കുറവായിരിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഇപ്പോള്‍ ബുക്ക് ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും.

തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാണ പ്ലാന്റ് എന്നാണ് 500 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ഫാക്ടറി വിശേഷിക്കപ്പെടുന്നത്.
ആദ്യഘട്ടത്തില്‍ 20 ലക്ഷം യൂണിറ്റ് പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷിയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറയുന്നു. ഫാക്ടറി പൂര്‍ണശേഷി കൈവരിക്കുമ്പോള്‍ പ്രതിവര്‍ഷം ഒരു കോടി ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കാനാകും.
മികച്ച പ്രകടനവും സാങ്കേതിക വിദ്യയും രൂപകല്‍പ്പനയും മികച്ച വിലയും ഒല ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിലെ താരമാക്കുമെന്നാണ് കമ്പനി ചെയര്‍മാനും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഭവിഷ് അഗര്‍വാളിന്റെ അവകാശവാദം.


Tags:    

Similar News