Auto

മനം നിറയും നിറങ്ങളില്‍ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍: വിവരങ്ങള്‍ പുറത്തുവിട്ട് കമ്പനി

ആദ്യമായാണ് ഒരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് ഇത്രയും കളര്‍ ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്

Dhanam News Desk

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് കമ്പനി. 10 നിറങ്ങളില്‍ തങ്ങളുടെ വാഹനം ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായാണ് ഒരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിന് ഇത്രയും കളര്‍ ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് നേരത്തെ തന്നെ ഒല ആരംഭിച്ചിരുന്നു. 499 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചതിന് പിന്നാലെ 24 മണിക്കൂറിനകം ഒരുലക്ഷത്തിലധികം ആളുകളാണ് ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ രംഗത്തെത്തിയത്.

അതേസമയം, ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളൊഴിവാക്കി വാഹനം വീടുകളില്‍ ഡെലിവറി ചെയ്യാനാണ് കമ്പനി ഒരുങ്ങുന്നത്. ഒല ഇലക്ട്രിക് ഇന്ത്യയില്‍ മോഡലുകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ വെബ്സൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എസ് 1, എസ് 1 പ്രോ എന്നീ പേരുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് വേരിയന്റുകളുടെ പേരുകളായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT