അത്യാഡംബര കാര്‍ ബ്രാന്‍ഡായ ലംബോര്‍ഗിനി
സ്വന്തമാക്കാന്‍ ദക്ഷിണേന്ത്യയിലെ കാര്‍ പ്രേമികള്‍ക്ക് പ്രത്യേക ഭ്രമം.
രാജ്യത്ത് കമ്പനിയുടെ ബിസിനസിന്റെ 50 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്
തെക്കന്‍ മേഖലയാണെന്ന് ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍ പറഞ്ഞു.
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളിലേക്ക് ഭേദപ്പെട്ട നിലയില്‍ നിക്ഷേപം നടക്കുന്നു. ബെംഗളൂരു,
ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഐടി ഹബുകളും സൂപ്പര്‍ കാര്‍ ആരാധകരുടെ
എണ്ണവുമായി ബന്ധമുണ്ടെന്ന് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
ഇറ്റാലിയന്‍
കമ്പനി ലോകത്താകെ ഇറക്കിയ 63 ലിമിറ്റഡ് എഡിഷന്‍ അവന്റഡോര്‍ എസ്വിജെ 63
കാറുകളില്‍ ഒരെണ്ണം ഇന്ത്യയില്‍ വിറ്റു. അത് ബെംഗളൂരുവിലാണ്. ഡല്‍ഹി,
മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് രാജ്യത്ത് ലംബോര്‍ഗിനി ഷോറൂമുകളുള്ളത്.
എസ് വിജെ 900 കാറിന്റെ ലിമിറ്റഡ് എഡിഷന്‍ വാങ്ങിയ ആദ്യത്തെ ഇന്ത്യക്കാരനും ബെംഗളുരുവില്‍ നിന്നാണ്.
ഇന്ത്യയിലെ
സൂപ്പര്‍ കാര്‍ ആരാധകരില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇതാണ് വില്‍പ്പനയുടെ
എണ്ണത്തില്‍ പ്രതിഫലിക്കുന്നതെന്നും അഗര്‍വാള്‍
പറഞ്ഞു.'ആഗോളാടിസ്ഥാനത്തില്‍ സൂപ്പര്‍ ആഡംബര കാര്‍ വില്‍പ്പന 2019 ല്‍ 20%
കുറഞ്ഞു. പക്ഷേ, ലംബോര്‍ഗിനിക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇരട്ട അക്ക
വില്‍പ്പന വളര്‍ച്ചയുണ്ടായി.'
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline