Auto

പാസഞ്ചര്‍ കാര്‍ വില്‍പന ഒക്ടോബറില്‍ 11 % കൂടി

Dhanam News Desk

ഒക്ടോബര്‍ മാസത്തില്‍ രാജ്യത്ത് പാസഞ്ചര്‍ കാര്‍ വില്‍പന 11 % വര്‍ധിച്ചതായി കണക്ക്. വാഹന ഡീലര്‍മാരുടെ സംഘടനയായ ഫാഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം വാണിജ്യ വാഹന വില്‍പന കുത്തനെ ഇടിഞ്ഞു.

2,48,036 കാറുകളാണ് ഈ ഒക്ടോബറില്‍ വിറ്റത്. 2018 ല്‍ ഇതേ മാസം 2,23,498 എണ്ണമായിരുന്നു. ഇരുചക്ര വാഹന വില്‍പന 5 % വര്‍ദ്ധിച്ച് 13,34,941 ആയി. മുച്ചക്ര വാഹനങ്ങള്‍ 59,573 എണ്ണം വിറ്റപ്പോള്‍ നാല് ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. വാണിജ്യ വാഹനങ്ങള്‍ 67,060 മാത്രം വിറ്റപ്പോള്‍ ഇടിവ്  23 ശതമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT