1.50 കോടിയുടെ ടൈകാന്‍, പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ ഇന്ത്യയിലെത്തി

ടൈകാന് ഒറ്റ ചാര്‍ജില്‍ 456-484 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കും

Update:2021-11-16 13:04 IST

സമ്പൂര്‍ണമായും ഇലക്ട്രിക് ആയ പോര്‍ഷെയുടെ ആദ്യ കാര്‍ ടൈകാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.50 കോടി രൂപ മുതലാണ് ടൈകാൻ്റെ ഇലക്ട്രിക് മോഡലിൻ്റെ എക്‌സ് ഷോറൂം വില. ടൈകാന്‍ , ടൈകാന്‍ 4എസ് , ടര്‍ബോ, ടര്‍ബോ എസ് എന്നിങ്ങനെ നാല് സലൂണ്‍ വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ടൈ്കാന്‍ 4എസ്, ടര്‍ബോ, ടര്‍ബോ എസ് എന്നിവയുടെ ക്രോസ് ടൂറിസ്‌മോ പതിപ്പുകളും ലഭ്യമാണ്.

ശ്രേണിയെ ഏറ്റവും കരുത്തനായ ടൈകാന്‍ ടര്‍ബോ എസിന് 100 മണിക്കൂര്‍ വേഗം കൈവരിക്കാന്‍ വെറും 2.8 സെക്കന്‍ഡുകള്‍ മതി. 761 ബിഎച്ച്പിയാണ് കരുത്ത് നല്‍കുന്ന 560 കിലോവാട്ട് ബാറ്ററിയാണ് ടര്‍ബോ എസിന് നല്‍കിയിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ടൈകാന് 456-484 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കുമെന്നാണ് പോര്‍ഷെ പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ടൈകാന്‍ ഇലക്ട്രിക്കിൻ്റെ ആദ്യബാച്ച് ഇന്ത്യയില്‍ വിതരണത്തിനെത്തും.
83.21 ലക്ഷം രൂപ എക്‌സ് ഷോറൂം വില വരുന്ന മകാൻ്റെ പുതിയ പതിപ്പും പോര്‍ഷെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മകാന്‍, മകാന്‍ എസ്, മകാന്‍ ജി ടി എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. 195 കിലോവാട്ട് അഥവാ 262 ബി എച്ച് പി കരുത്ത് നല്‍കുന്ന രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍ എന്‍ജിനാണ് മകാന്. 6.2 സെക്കന്‍ഡില്‍ 100 കി.മീ വേഗത കൈവരിക്കും.
മകാന്‍ എസിന് 100 കി.മീ വേഗത കൈവരിക്കാന്‍ 4.6 സെക്കഡ് സമയം മതി. 280 കിലോവാട്ട് അഥവാ 375 ബി എച്ച് പി കരുത്ത് നല്‍കുന്ന 2.9 ലീറ്റര്‍ എന്‍ജിനാണ് മകാന്‍ എസിന്. 2.9 ലീറ്റര്‍ ഇരട്ട ടര്‍ബോ എന്‍ജിനിലാണ് മകാന്‍ ജി ടി എസ് എത്തുന്നത്. 324 കിലോവാട്ട് അഥവാ 435 ബി എച്ച് പി കരുത്തുള്ള വാഹനത്തിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.3 സെക്കന്‍ഡ് മതി.



Tags:    

Similar News