കുറഞ്ഞ വിലയില്‍ മുഖം മിനുക്കിയ ക്വിഡ്, എസ്-പ്രെസോയ്ക്ക് വെല്ലുവിളിയോ?

Update:2019-10-01 14:40 IST

പുതിയ ക്വിഡ് ഫേസ് ലിഫ്റ്റ് എട്ട് വകഭേദങ്ങളില്‍ ഇന്ത്യയിലെത്തി. ആകര്‍ഷകമായ വില തന്നെയാണ് പുതിയ ക്വിഡിന് വിപണിയില്‍ ശക്തിപകരുന്നത്. 2.83 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

ഇന്നലെ വിപണിയിലെത്തിയ മാരുതി എസ്-പ്രെസോ ഉള്‍പ്പെടുന്ന എതിരാളികളുമായി ഏറ്റുമുട്ടാന്‍ എല്ലാ തയാറെടുപ്പും നടത്തിയാണ് പുതിയ ക്വിഡ് എത്തിയിരിക്കുന്നതെന്ന് വ്യക്തം. വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് രണ്ടാം തലമുറ ക്വിഡ് വിപണിയില്‍ താരമാകാ്ന്‍ ഒരുങ്ങുന്നത്.

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലും എഎംറ്റി യൂണിറ്റിലും വാഹനം ലഭ്യമാണ്. 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ഇതിനുള്ളത്. എട്ട് വകഭേദങ്ങളില്‍, ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

പുതുമ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ചില മാറ്റങ്ങള്‍ പുതിയ ക്വിഡില്‍ വരുത്തിയിട്ടുണ്ട്. പുതിയ ബമ്പര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് തുടങ്ങിയ മാറ്റങ്ങള്‍ വാഹത്തിന് സ്‌പോര്‍ട്ടി ലുക്ക് കൊടുക്കുന്നു. C ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ ലാമ്പും ആകര്‍ഷണമാണ്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോട് കൂടിയ എട്ടിഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Similar News