Auto

പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന കൂടി

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷനാണ് വില്‍പ്പന സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതാദ്യമായി റീറ്റെയ്ല്‍ വാഹന വില്‍പ്പനയില്‍ വളര്‍ച്ച. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായതിനേക്കാള്‍ 11 ശതമാനം അധിക വില്‍പ്പന ഇത്തവണ ഉണ്ടായെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മെച്ചപ്പെട്ട കാര്‍ഷിക വിള ലഭിച്ചതും, ഇരുചക്ര വാഹനങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചതും പുതിയ യാത്രാ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും വിപണിയില്‍ അവതരിപ്പിച്ചതും ജനുവരിയില്‍ വാഹന വില കൂടുമെന്ന പേടിയുമെല്ലാമാണ് ഡിസംബറില്‍ വാഹന വില്‍പ്പന വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

തൊട്ടു മുമ്പത്തെ മാസം മുതല്‍ തന്നെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന കണ്ടു തുടങ്ങിയെങ്കിലും ഇരുചക്ര വാഹന വില്‍പ്പന ഡിസംബറിലാണ് മികച്ചു നിന്നച്. 12 ശതമാനം വര്‍ധനയാണ് ഇരുചക്ര വാഹന വിപണിയില്‍ ഉണ്ടായത്.

അതേസമയം കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്പോള്‍ പഴയ വാഹനങ്ങള്‍ വിറ്റഴിക്കാനായി ഡീലര്‍മാരും വാഹന നിര്‍മാതാക്കളും വലിയ ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. അതിന്റെ ഫലമായി ഡിസംബറില്‍ സാധാരണ കൂടിയ വില്‍പ്പന നടക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ് കമ്പനികളും ഡീലര്‍മാരും നല്കിയ ഓഫറുകള്‍.

എന്നാല്‍ കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും വില്‍പ്പന കുറയുകയാണ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT