ഇലക്ട്രിക് ടൂ വീലര്‍ വിപണിയില്‍ മുന്നേറാന്‍ എസ്എആര്‍ ഗ്രൂപ്പ്
1400-1500 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഗ്രൂപ്പ് ഒരുങ്ങുന്നത്
ഇലക്ട്രിക് ഇരുചക്ര വാഹന (Electric Two Wheelers) വിപണിയില്‍ പുതിയ നീക്കങ്ങളുമായി എസ്എആര്‍ ഗ്രൂപ്പ്. ലിവ്പ്യുവര്‍, ലിവ്ഗ്വാര്‍ഡ് തുടങ്ങിയ കണ്‍സ്യൂമര്‍ ഗുഡ്‌സ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ കമ്പനി ലെക്ട്രിക്സ് ബ്രാന്‍ഡുമായി ഇലക്ട്രിക് ടൂ വീലര്‍ വിപണിയില്‍ പ്രവേശിക്കാനാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 1400-1500 കോടി രൂപയുടെ നിക്ഷേപവും ഗ്രൂപ്പ് നടത്തും.
ലെക്ട്രിക്സ് നിലവില്‍ ഡെലിവറി വിഭാഗത്തിനായി കമ്പനി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നുണ്ട്. അടുത്തിടെ ഉപഭോക്താക്കള്‍ക്കായി ആദ്യത്തെ സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. ഈ മോഡലുകള്‍ വികസിപ്പിക്കുന്നതിനും ഹരിയാനയിലെ മനേസറില്‍ ഒരു നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുമായി ഇതുവരെ ഏകദേശം 300 കോടി രൂപയാണ് ഗ്രൂപ്പ് നിക്ഷേപിച്ചതെന്ന് സ്ഥാപകനായ രാകേഷ് മല്‍ഹോത്ര പറഞ്ഞു. നിലവില്‍ മനേസര്‍ പ്ലാന്റിന് പ്രതിവര്‍ഷം 150,000 യൂണിറ്റുകള്‍ വരെ നിര്‍മിക്കാനാകും.
കഴിഞ്ഞ ആഴ്ചയാണ് ലെക്ട്രിക്സ് ആദ്യ ഷോറൂം തുറന്നത്. ഇപ്പോള്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 150-160 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് കമ്പനിയുടെ ലക്ഷ്യം. അപ്പോഴേക്ക് വില്‍പ്പന പ്രതിമാസം 5,000 യൂണിറ്റുകള്‍ വരെ വര്‍ധിപ്പിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷ. 18-24 മാസങ്ങള്‍ക്കുള്ളില്‍ 4-5 സ്‌കൂട്ടറുകളുടെ ശ്രേണി പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel