ജനുവരിയില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന കാറുകള്‍
കിയ കാരന്‍സ് ഉള്‍പ്പടെ ആറ് മോഡലുകളാണ് ഈ മാസം എത്തുന്നത്
2022ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ കാത്തിരിക്കുന്നത് നിരവധി മോഡലുകളാണ്. പെട്രോള്‍ മുതല്‍ ഇലക്ട്രിക് വകെ നീളുന്ന വിവിധ വേരിയന്റുകളുമായി നിര്‍മാതാക്കള്‍ കളം നിറയും. ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആറ് മോഡലുകള്‍
കിയ കാരന്‍സ്
കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ വാഹനം കാരന്‍സ് (Kia Carens) എംപിവിയുടെ ബുക്കിങ് ജനുവരി 15ന് ആരംഭിക്കും. ദക്ഷിണ കൊറിയന്‍ കമ്പനിയായ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് കാരന്‍സ്. അറ്, ഏഴ് സീറ്റ് ഓപ്ഷനുകളിലാണ് വഹനം എത്തുന്നത്.
പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭിക്കും.1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ കൂടാതെ 1.4 ലിറ്ററ്# ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും വാഹനം വാങ്ങാം. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഓപ്ഷനുകളാണ് പെട്രോള്‍ എഞ്ചിനിലുള്ളത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുകളിലാണ് ഡീസല്‍ എഞ്ചിന്‍ എത്തുന്നത്.
ടൊയോട്ട ഹിലക്‌സ്
ഇസുസു പിക്കപ്പുകളോട് മത്സരിക്കാന്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ലൈഫ്‌സ്റ്റൈല്‍ പിക്കപ്പ് ആണ് ഹിലക്‌സ്(Toyota Hilux). ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ എന്നിവയ നിര്‍മിക്കുന്ന ഐഎംവി പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും എത്തുന്നത്. ഹിലക്‌സ്, ഹിലക്‌സ് റെവോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന മോഡലുകള്‍ക്ക് 18 ലക്ഷം മുതലായിരിക്കും വില. അന്താരാഷ്ട്ര വിപണിയില്‍ 2.7 ലിറ്റര്‍ പെട്രോള്‍, 2.4/2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പിലക്‌സ് ലഭ്യമാകുന്നത്.
സ്‌കോഡ കൊഡിയാക്
ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ പുതിയ മോഡല്‍ കോഡയാക് (Skoda Kodiaq) ജനുവരി 10ന് ഇന്ത്യയില്‍ അവതരിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലും കോഡിയാക്ക് ലഭിക്കും. ഗ്ലില്ല്, പിന്‍വശത്തെ ബാഡ്ജിംഗ്, ഇന്റീരിയര്‍ തുടങ്ങിയവയിലൊക്കെ സ്‌കോഡ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. 35 ലക്ഷം രൂപയാണ് ഈ പ്രീമിയം എസ് യുവിക്ക് പ്രതീക്ഷിക്കുന്ന വില.
വോള്‍വോ എക്‌സ് സി40 റീചാര്‍ജ്
വോള്‍വോ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഇലക്ട്രിക് മോഡലാണ് എസ് സി40 റീചാര്‍ജ്. 78 കി.വാട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മോട്ടോറുകളാണ് വാഹനത്തിന്റെ കരുത്ത്. പൂജ്യത്തില്‍ നിന്ന് 100 കി.മീ വേഗതിയിലെത്താന്‍ 4.9 സെക്കന്‍ഡാണ് volvo xc40 recharge എടുക്കുക. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 418 കി.മീ വരെ യാത്ര ചെയ്യാം. 50 ലക്ഷത്തിന് മുകളിലാണ് പ്രതീക്ഷിക്കുന്ന വില.
ബിഎംഡബ്ല്യു എക്‌സ്3 2022
ബിഎംഡബ്ല്യുവില്‍ നിന്ന് ആദ്യം എത്തുന്നത് എക്‌സ് 3യുടെ 2022 മോഡലാണ്. ഹെഡ്‌ലാംപ്, ബംബര്‍, ടെയില്‍ ലാംപ് എന്നിവയിലെ ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ പഴയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസം എക്‌സ് 3ന് (BMW X3 2022) ഉണ്ടാകില്ല. തൊട്ട് മുമ്പത്തെ മോഡലില്‍ ഉണ്ടായിരുന്ന 2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് വാഹനം എത്തുന്നത്.
ഓഡി ക്യൂ7
ക്യു7 ഫെയ്‌സ് ലിഫ്റ്റുമായാണ് ഓഡി 2022ല്‍ ഇന്ത്യന്‍ വിപണിയില്‍ തുടക്കം കുറിക്കുന്നത്. 2995 സിസി, v6, ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ക്യു7 (Audi Q7) എത്തുന്നത്. ബിഎസ് 6 മാനദണ്ഡങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ നിരത്തുകളിലുണ്ടായിരുന്ന രണ്ടാം തലമുറ ക്യു7 നേരത്തെ കമ്പനി പിന്‍വലിച്ചിരുന്നു.