സ്കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയ ഒരു അധ്യായം
തുറക്കുന്നു. ഫോക്സ് വാഗന്റെ ഉടമസ്ഥതയിലുള്ള സ്കോഡയും ഒടുവില്‍
ഇലക്ട്രിക് എസ്.യു.വി വിപണിയിലേക്ക് കടക്കുന്നു. ഇനിയാക് എന്ന പേരില്‍
ഇലക്ട്രിക് എസ്.യു.വി വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
മുഴുവനായി ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ദൂരം പോകാന്‍ സാധിക്കും.
ജീവന്റെ
സ്രോതസ് എന്നര്‍ത്ഥം വരുന്ന ഐറിഷ് വാക്കായ ഇനിയയില് നിന്നാണ് ഇനിയാക്
എന്ന് വാഹനത്തിന് പേരിട്ടിരിക്കുന്നത്. കാമിക്, കരോക്, കോഡിയാക് എന്നീ
മോഡലുകളുടെ പേരുകള്‍ക്ക് ചേരും വിധം Q അക്ഷരത്തില്‍ അവസാനിക്കുന്ന പേരാണ്
ഇതിനും.
അടുത്ത വര്‍ഷം ഇനിയാക്
വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2022ഓടെ ഐവി എന്ന
ഉപബ്രാന്‍ഡില്‍ പത്തോളം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുകയാണ്
ലക്ഷ്യമിടുന്നത്. 2025ഓടെ തങ്ങളുടെ മൊത്തം വില്‍പ്പനയില്‍ 25 ശതമാനം
ഇലക്ട്രിക്, പ്ലഗിന് ഹൈബ്രിഡ് വാഹനങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഫോക്സ്വാഗന്റെ എംഇബി പ്ലാറ്റ്ഫോമിലാണ് ഇനിയാക് ഒരുക്കുന്നത്.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline