സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയുടെ ഏറ്റവും പുതിയ മോഡല്‍ ജിക്‌സര്‍ എസ്എഫ് 250 , ജിക്‌സര്‍ എസ്എഫ് 150 ബൈക്കുകള്‍ കേരള വിപണിയിലെത്തി.
ആധുനിക സാങ്കേതിക വിദ്യ, പ്രീമിയം സ്‌റ്റൈല്‍ എന്നിവയ്‌ക്ക് പുറമെ ഒരു സ്‌പോര്‍ട് ടൂറിങ് ബൈക്ക് എന്ന രീതിയിലും കൂടിയാണ് ഇതിന്റെ രൂപകല്‍പന.
ഇതോടെ 250സിസി ഇരുചക്ര വാഹനങ്ങളുടെ വിഭാഗത്തിലേക്ക് സുസുക്കിയും പ്രവേശിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിക്കവെ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ കമ്പനി ഹെഡ് കൊയ്ച്ചിറ ഹിറാവോ പറഞ്ഞു.
200സിസിക്കു മുകളിലുള്ളവയോടുള്ള ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്തുകൊണ്ടാണ് ജിക്‌സര്‍ എസ് എഫ് 250 ,150 മോഡലുകള്‍ സുസുക്കി അവതരിപ്പിക്കുന്നത്.
വില
ജിക്‌സര്‍ എസ് എഫ് 250ന്റെ കൊച്ചിയിലെ എക്‌സ് ഷോറൂം വില 1,70,655 രൂപയാണ്. ജിക്‌സര്‍ എസ് എഫ് 150ന്റെ വില 1,09,870 രൂപയും.
സവിശേഷതകൾ
ഈസി സ്റ്റാര്‍ട്ട്, ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, സ്‌പോര്‍ട്ടി വീല്‍സ് , എല്‍ ഇ ഡി ഹെഡ് ലൈറ്റ് എന്നിവയും ജിക്‌സര്‍ എസ്എഫ്‌നെ വ്യത്യസ്തമാക്കുന്നു. ജിക്‌സര്‍ എസ് എഫ് 250 മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കും.
ജിക്‌സര്‍ എസ് എഫ് 150 ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് സോണിക് സില്‍വര്‍ എന്നീ നിറങ്ങളിലും ലഭിക്കും.