രണ്ട് ചെറിയ ട്രാക്ടർ മോഡലുകളുമായി സ്വരാജ്
സ്വരാജ് ടാര്‍ഗറ്റ് 630, സ്വരാജ് ടാര്‍ഗറ്റ് 625 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്
മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയായ സ്വരാജ് ട്രാക്ടേഴ്‌സ് പുതിയ രണ്ട് കോംപാക്ട് ലൈറ്റ് വെയിറ്റ് ട്രാക്റ്ററുകള്‍ അവതരിപ്പിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്നതരത്തിലാണ് സ്വരാജ് ടാര്‍ഗറ്റ് 630, സ്വരാജ് ടാര്‍ഗറ്റ് 625 എന്നീ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ടാര്‍ഗെറ്റ് 630യ്ക്ക് 20 എച്ച് പി കരുത്തും ടാര്‍ഗറ്റ് 625യ്ക്ക് 30 എച്ച്പിയുമാണ് കരുത്ത്. സ്വരാജ് ടാര്‍ഗറ്റ് 630 മോഡല്‍ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ എക്‌സ്‌ക്ലൂസീവ് ഡീലര്‍മാര്‍ വഴി നിലവില്‍ ലഭ്യമാക്കിയിട്ടുണ്ട്. 5.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. സ്വരാജ് ടാര്‍ഗറ്റ് 625 അധികം താമസിയാതെ വിപണിയിലെത്തും.
ടാര്‍ഗറ്റ് 630 സവിശേഷതകള്‍
ചെളി നിറഞ്ഞ ഭൂപ്രദേശത്ത് പോലും 800 ലിറ്റര്‍ വരെ സ്പ്രേയറുകള്‍ അനായാസമായി വലിക്കാന്‍ ടാര്‍ഗറ്റ് 630 ലെ 87 എന്‍.എം ടോര്‍ക്ക് ഉള്ള ശക്തമായ ഡി.ഐ എഞ്ചിന്‍ സഹായിക്കും.980 കിലോഗ്രാം ലിഫ്റ്റ് കപ്പാസിറ്റി ഏറ്റവും ഭാരമേറിയ ഉപകരണങ്ങള്‍ പോലും എളുപ്പത്തില്‍ ഉയര്‍ത്തുന്നത് സാധ്യമാക്കുന്നു. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സിനായി പൂര്‍ണ്ണമായും സീല്‍ ചെയ്ത 4WD പോര്‍ട്ടല്‍ ആക്സില്‍, ചെളി ആക്സിലിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.
ഇതിലെ മാക്‌സ് കൂള്‍ റേഡിയേറ്റര്‍ ചൂട് വമിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ദീര്‍ഘനേര പ്രവര്‍ത്തനങ്ങളില്‍ പോലും അമിതമായി ചൂടാകില്ല. ഇതിലെ സ്‌റ്റൈലിഷ് ഡിജിറ്റല്‍ ക്ലസ്റ്റര്‍ കുറഞ്ഞ വെളിച്ചത്തില്‍ പോലും വിവരങ്ങള്‍ വായിക്കുന്നത് എളുപ്പമാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.