ടാറ്റ മോട്ടോഴ്സിന്റെ ഇന്ത്യന്‍ വിപണിയിലെ പുതിയ പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസ് വിപണിയിലെത്തി.പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ അഞ്ച് വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് 5.29 ലക്ഷം മുതല്‍ 7.69 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക് 6.99 ലക്ഷം മുതല്‍ 9.29 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, അഡ്വാന്‍സ്ഡ് പ്ലാറ്റ്ഫോം, ആവേശകരമായ പ്രകടനം, സ്മാര്‍ട്ട് ടെക്നോളജി എന്നിവ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കുകളുടെ വിഭാഗത്തില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് കരസ്ഥമാക്കികൊണ്ട് ഈ വിഭാഗത്തില്‍ ചരിത്രം സൃഷ്ടിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ. ബലേനോയ്ക്കും ഐ 20 ക്കുമൊപ്പം ഹോണ്ട ജാസും അള്‍ട്രോസിന്റെ മുഖ്യ എതിരാളികളായിരിക്കും.
ഇംപാക്റ്റ് ഡിസൈന്‍ 2.0 ഭാഷയില്‍ രൂപകല്‍പ്പന ചെയ്ത രണ്ടാമത്തെ വാഹനമായ ആല്‍ട്രോസ്, പുതിയ ആല്‍ഫ ആര്‍ക്കിടെക്ച്ചറില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്. ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്ജിന് 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്സ്മിഷന്.
'ആല്‍ബട്രോസ്' എന്ന മനോഹരമായ കടല്‍ പക്ഷിയുടെ പേരില്‍ നിന്നുമാണ് അള്‍ട്രോസ് എന്ന പേര് ലഭിച്ചത്. 45 എക്സ് കണ്‍സെപ്റ്റ് മോഡലെന്ന നിലയില്‍ ടാറ്റ മോട്ടോഴ്സ് ആദ്യമായി 2018 ഫെബ്രുവരിയില്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം, തുടര്‍ന്ന് 2018 മാര്‍ച്ചില്‍ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും 45 എക്സ് കണ്‍സെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചു. ടാറ്റ മോട്ടോഴ്സ് 2019 മാര്‍ച്ചില്‍ ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍സ് ഷോയില്‍ വെച്ച് ആല്‍ട്രോസ് ലോകത്തിന് അനാച്ഛാദനം ചെയ്തിരുന്നു.
ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോര്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്. ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും അല്‍ട്രോസ് സ്വന്തമാക്കിയിരുന്നു.
വാഹനത്തിന്റെ ഉള്‍വശവും സ്പോര്‍ട്ടി ലുക്കിലാണ്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും.
3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉല്‍പ്പന്നങ്ങളില്‍ ഒന്നുകൂടിയാണ് ആള്‍ട്രോസ് ഹാച്ച്ബാക്ക്. എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, എല്‍ഇഡി ടൈല്‍ലൈറ്റുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളാണ്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളില് വലിയ വീല്‍ ആര്‍ച്ചുകള്‍.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline