ഏഴു സീറ്റുകൾ ഉള്ള ടാറ്റായുടെ എസ് യു വി ഗ്രാവിറ്റസ് വരുന്നു റിപ്പബ്ലിക്ക് ദിനത്തിൽ

ടാറ്റായുടെ ഗ്രാവിറ്റസ് എസ് യു വി അടുത്ത വർഷത്തെ റിപ്പബ്ലിക്ക് ദിനത്തിൽ പുറത്തിറങ്ങും. മെക്കാനിക്കൽ വശങ്ങളിൽ ടാറ്റായുടെ തന്നെ ജനപ്രീതി നേടിയ ഹരിയാറിന്റെ പോലെ തന്നെ ആണ് ഗ്രാവിറ്റസ് എങ്കിലും, ഏഴ് പേർക്ക് ഇരിക്കാവുന്ന സീറ്റുകൾ ആണ് ജനുവരി 26നു പുറത്തിറങ്ങുന്ന പുതിയ എസ് യു വി-യുടെ സവിശേഷത.

Update: 2020-12-31 07:41 GMT

ടാറ്റായുടെ എസ് യു വി നിരയിൽ ഏറ്റവും ഉയർന്ന ബ്രാൻഡുകളിൽ ഒന്നാകും പുതിയ വാഹനം. വാഹനത്തിന്റെ വലുപ്പം കൂടിയത് കൊണ്ട് തന്നെ മൈലേജ് ഹാരിയറിനെ അപേക്ഷിച്ചു കുറവായിരിക്കും.

ഹാരിയർ പുറത്തിറങ്ങിയ സമയം തന്നെ അതിന്റെ ഏഴ് സീറ്റ് ഉള്ള വാഹനം ഉടനെ എത്തുമെന്ന തരത്തിൽ റിപോർട്ടുകൾ ഉണ്ടായിരുന്നു.
പക്ഷെ ഏഴ് സീറ്റ് സെഗ്മെന്റിൽ ഉള്ള വാഹനത്തിനു പുതിയ പേര് നൽകാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. ഹരിയാറുമായി തുലനം ചെയ്യുമ്പോൾ ഗ്രാവിറ്റസിനു ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഉള്ളു.

രണ്ടു എസ് യു വി-കളും നിർമിച്ചിരിക്കുന്നത് ഒമേഗ പ്ലാറ്റുഫോമിലാണ് പക്ഷെ ഹാരിയാർ അഞ്ചു പേർക്ക് സഞ്ചരിക്കാവുന്ന വാഹനമാണ്.
ഗ്രാവിറ്റസിനു ആകട്ടെ രണ്ടു പേർക്ക് കൂടി ഇരിക്കാവുന്ന തരത്തിൽ പുതിയ ഒരു നിര കൂടി വാഹനത്തിനുള്ളിൽ ഉണ്ടാകും. ഇത് സാധ്യമാക്കുന്നതിനു വേണ്ടി ടാറ്റ വാഹനത്തിന്റെ നീളം 63എംഎം വീതവും പൊക്കം 80എംഎം വീതവും വർധിപ്പിച്ചു. ഇതിന്റെ ഭാഗമായി ഗ്രാവിറ്റസിനു മൊത്തത്തിൽ 4,661എംഎം നീളവും, 1,894എംഎം വീതിയും, 1,741എംഎം പൊക്കവുമുണ്ട്. വീൽബേസ് ഹാരിയറിന്റെ പോലെ തന്നെ 2,741എംഎം ആക്കി നിലനിർത്തി.

ഗ്രാവിറ്റസ്ന്റെ മുൻവശം ഏകദേശം ഹാരിയറിന്റെ പോലെ ആകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ വാഹനത്തിന്റെ നീളം കൂടുന്നത് മൂലം പുറകു വശം അല്പം വ്യത്യസ്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ അലോയ് വീലുകളും വാഹനത്തിന്റെ അകവശത്തെ വ്യത്യസ്ത പെയിന്റുകളും ഒക്കെ ആണ് കാർ മേഖലയിലെ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

രണ്ടു ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഗ്രാവിറ്റസിനുള്ളത്. 6-സ്പീഡ് മാനുവലും കൂടാതെ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ഉള്ള വാഹനങ്ങളും ഈ ശ്രേണിയിലുണ്ട്.

വാഹനത്തിനുള്ളിലെ ടെക്നോളജി ഹാരിയാറിന് സമാനമാകും എന്നാണ് കരുതപ്പെടുന്നത്. പ്രീമിയം വിഭാഗത്തിൽ ആയതിനാൽ ഹാരിയറിന്റെ ഇപ്പോളത്തെ വിലയായ Rs13-20 ലക്ഷം എന്ന റേഞ്ചിലും കൂടുതൽ ആകും പുതിയ വാഹനത്തിന്റെ വിലയെന്നാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഗ്രാവിറ്റസിനു മത്സരം നേരിടേണ്ടി വരുന്നത് എംജി ഹെക്ടർ പ്ലസിൽ നിന്നും മഹിന്ദ്ര XUV500 എന്നി വാഹനങ്ങളിൽ നിന്നാകും. എംജി ഹെക്ടർ പ്ലസിന്റെ വില Rs 13.74-19.69 ലക്ഷം എന്ന റേഞ്ചിൽ ആകുമ്പോൾ, മഹിന്ദ്ര XUV500 വിളിക്കപ്പെടുന്നത് Rs 13.58-18.08 ലക്ഷം എന്ന നിലയിലാണ്.
ഹ്യുണ്ടായി ക്രെറ്റയുടെ ഏഴ് സീറ്റുള്ള എസ് യു വി കൂടി നിരത്തിലെത്തുമ്പോൾ മത്സരം ഇനിയും മുറുകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാറിനുള്ളിൽ 8.8 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് പാനൽ, എയർബാഗുകൾ, പാർക്കിംഗ് ക്യാമറകൾ, മറ്റു സുരക്ഷാ ഫീച്ചറുകൾ എന്നിവയുമുണ്ട്.

കേരളത്തിൽ ടെസ്റ്റ് ഡ്രൈവിനായുള്ള ഗ്രാവിറ്റസ് അടുത്ത മാസം അവസാനത്തോടെ എത്തുമെന്ന് കോട്ടയത്തെ ടാറ്റ മോട്ടോർസ് ഡീലറായ എം കെ മോട്ടോഴ്സിന്റെ സെയിൽസ് അസിസ്റ്റന്റ് മാനേജർ അപ്പു കെ എസ്‌ പറഞ്ഞു. "ഹാരിയാറിന് ഇപ്പോൾ കസ്റ്റമേഴ്സിന്റെ ഇടയിൽ നല്ല സ്വീകാര്യത ഉണ്ട്. ബി എസ് 6 വാഹനങ്ങൾ കൂടി എത്തിയതോടെ ഹാരിയാർ വില്പന കൂടി. ഹാരിയാറിന് കിട്ടിയ സ്വീകാര്യത ഗ്രാവിറ്റസും നേടുമെന്ന് ഉറപ്പാണ്."


Tags:    

Similar News