വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധനവുമായി ടാറ്റ മോട്ടോഴ്‌സ്

തെരഞ്ഞെടുത്ത വാഹനങ്ങളുടെ വില 1.5-2.5 ശതമാനം വരെയാണ് ഉയര്‍ത്തുന്നത്

Update: 2022-06-28 09:24 GMT

വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധനവുമായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. തെരഞ്ഞെടുത്ത വാഹനങ്ങളുടെ വില 1.5-2.5 ശതമാനം വരെയാണ് ഉയര്‍ത്തുന്നത്. വില വര്‍ധനവ് ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ചായിരിക്കും വില വര്‍ധിപ്പിക്കുക. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം.

കോവിഡ്, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, തുടര്‍ച്ചയായ അര്‍ധചാലക ക്ഷാമം എന്നിവയുടെ പശ്ചാത്തലത്തിലെ ഇന്‍പുട്ട് വിലയിലെ വര്‍ധനവ് കാരണം 2021 മുതല്‍ ഓട്ടോ കമ്പനികള്‍ വാഹനങ്ങള്‍ വില വര്‍ധിപ്പിക്കുന്നുണ്ട്.

Tags:    

Similar News