വൈദ്യുത വാഹന വില്‍പ്പനയില്‍ പതിനായിരം തികച്ച് ടാറ്റ മോട്ടോഴ്‌സ്

രാജ്യത്ത് 700 ലേറെ ചാര്‍ജിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്

Update:2021-09-24 16:08 IST

വാഹന വില്‍പ്പനയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്‌സ്. വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഇന്ന് 10,000 തികച്ചു. വൈദ്യുത വാഹന വിപണിയുടെ 70 ശതമാനവും കൈയാളുന്ന ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസമാണ് 1000 യൂണിറ്റ് എന്ന കടമ്പ കടന്നത്.

മുംബൈ ആസ്ഥാനായുള്ള ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ 120 നഗരങ്ങളിലായി 700 ലേറെ ചാര്‍ജിംഗ് സ്‌റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
ടാറ്റ നെക്‌സോണ്‍ ഇവിക്ക് ശേഷം കഴിഞ്ഞ മാസം ടിഗോറിന്റെ ഇവി മോഡലും കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് പുറമേ എക്‌സ്പ്രസ് ബ്രാന്‍ഡില്‍ എക്‌സ്പ്രസ് ടി ഇലക്ട്രിക് സെഡാന്‍ എന്ന മോഖലും ഫ്‌ളീറ്റ് കസ്റ്റമേഴ്‌സിനായി ടാറ്റ പുറത്തിറക്കിയിട്ടുണ്ട്.



Tags:    

Similar News