കൂടുതൽ സെയിൽസ് ഔട്ട്ലെറ്റുകൾ ഈ വർഷം തുറക്കാനായി ടാറ്റ!

പുതിയ മോഡലുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി വില്‍പ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്.

Update:2021-08-16 16:47 IST

ടാറ്റയുടെ 250 ഓളം സെയില്‍സ് ഔട്ട്‌ലെറ്റുകള്‍ കൂടെ ഈ സാമ്പത്തിക വര്‍ഷം തുറക്കുന്നു. ഉയര്‍ന്ന മത്സരമുള്ള ആഭ്യന്തര വിപണിയില്‍ ടാറ്റയുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ നടത്തുന്ന ഒട്ടേറെ പദ്ധതികളുടെ ഭാഗമായാണ് പുതിയ മോഡലുകളും സെയില്‍സ് ഔട്ട്‌ലെറ്റുകളും.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ മോഡലുകള്‍ നിരത്തിലിറക്കുന്ന ടാറ്റ, അതിന് അനുസരിച്ചാണ് സെയില്‍സ് ഔട്ട്‌ലെറ്റുകളും കൂട്ടി ചേര്‍ക്കുന്നത്. ശക്തമായ ടീം വര്‍ക്കിലൂടെയും സപ്ലൈ ചെയിനിലൂടെയും ഡിമാന്‍ഡും സപ്ലൈയും ഒരുപോലെ കൊണ്ട് പോകാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടന്ന് അവകാശപ്പെടുന്ന കമ്പനി ഇത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യ വളരെ മെച്ചപ്പെട്ടു വരുകയാണന്നാണ് ടാറ്റയുടെ വിലയിരുത്തല്‍.
വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുഴുവന്‍ വ്യവസായത്തിന് ഗുണകരമാകുമെന്നാണ് പ്രതീക്ഷ!
2021 ന്റെ തുടക്കത്തില്‍, 750-800 വരെ ഔട്ട്ലെറ്റുകള്‍ ആണ് ടാറ്റക്ക് ഉണ്ടായിരുന്നത്. കമ്പനിയുടെ പുതിയ ഉല്‍പ്പാദനം അനുസരിച്ചു 920- 950 ഔട്ട് ലെറ്റുകള്‍ ആയി ഈ വര്‍ഷം വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് കമ്പനി വിവിധ നടപടികളും ആസൂത്രണം ചെയ്യും.
ഡീലര്‍മാരുടെ കാര്യ ക്ഷമത നേരത്തെ ഒരു പ്രശ്‌നമായിരുന്നുവെങ്കിലും ഇപ്പോള്‍ അത് ഏതാണ്ട് മാറിയിട്ടുള്ളതായി ടാറ്റ അവകാശപ്പെടുന്നു.
ഇതിന് പുറമെ ഡീലര്‍ പങ്കാളികളില്‍ 90 ശതമാനവും ഇപ്പോള്‍ ലാഭകരമാണന്ന് പറയുന്ന കമ്പനി, അത് വില്‍പ്പന ശൃംഖലയില്‍ നല്ല മാറ്റമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു.


Tags:    

Similar News